4-0ന് വൈറ്റ് വാഷ് എന്ന് പറഞ്ഞു, ഇപ്പോള്‍ സമയം രഹാനെയെ പ്രശംസിക്കാന്‍ മാത്രം; ഓസീസ് മുന്‍ താരങ്ങള്‍ക്കെതിരെ ഗാവസ്‌കര്‍

രഹാനെ ടീമിനെ നയിച്ച വിധത്തെ എത്രമാത്രം അവര്‍ ആരാധിക്കുന്നു എന്ന് മനസിലാക്കണം എങ്കില്‍ കമന്ററി ബോക്‌സില്‍ വരണം എന്നും ഗാവസ്‌കര്‍ പറഞ്ഞു
മെല്‍ബണില്‍ സെഞ്ചുറി നേടിയ രഹാനയെ സ്റ്റീവ് സ്മിത്ത് അഭിനന്ദിക്കുന്നു/ഫോട്ടോ: എപി
മെല്‍ബണില്‍ സെഞ്ചുറി നേടിയ രഹാനയെ സ്റ്റീവ് സ്മിത്ത് അഭിനന്ദിക്കുന്നു/ഫോട്ടോ: എപി

മെല്‍ബണ്‍: കോഹ്‌ലിയുടെ കൂടി അഭാവത്തില്‍ 4-0ന് ഇന്ത്യയെ ഓസ്‌ട്രേലിയ പറത്തും എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ രഹാനെയെ അഭിനന്ദിക്കുകയല്ലാതെ മറ്റൊന്നും മുന്‍പിലില്‍ ഇല്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. രഹാനെ ടീമിനെ നയിച്ച വിധത്തെ എത്രമാത്രം അവര്‍ ആരാധിക്കുന്നു എന്ന് മനസിലാക്കണം എങ്കില്‍ കമന്ററി ബോക്‌സില്‍ വരണം എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

റിക്കി പോണ്ടിങ്, ഗില്‍ക്രിസ്റ്റ്, മൈക്ക് ഹസി, ഷെയ്ന്‍ വോണ്‍ എന്നിവര്‍ രഹാനെയുടെ നായകത്വത്തെ പ്രശംസിക്കുന്നത് കാണുന്നത് ഹൃദയം തൊടുന്നു. രഹാനെയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയാനില്ല. രഹാനെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനാണ്. 

സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ ആയാലും, സ്റ്റാന്‍ഡ് ഇന്‍ ബാറ്റ്‌സ്മാന്‍, അതല്ലെങ്കില്‍ ന്യൂ ബോള്‍ ബൗളര്‍ ആയാലും, ഓഫ് സ്പിന്നറായാലും, ആ സമയത്ത് മികവ് കാണിക്കാനാണ് ശ്രമിക്കുക. എന്നാല്‍ ആ താരം മടങ്ങി വരുമ്പോള്‍ സ്ഥാനം മാറി കൊടുക്കേണ്ടി വരുന്നു, ഗാവസ്‌കര്‍ പറഞ്ഞു. 

ചില ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ 4-0ന്റെ ജയത്തെ കുറിച്ച് പറയുന്നുണ്ടായി. ഇന്ത്യയെ പറ പറത്തും എന്നെല്ലാം...എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എങ്ങനെയാണ് കാര്യങ്ങള്‍ എന്ന് മനസിലായി കാണും. വീണ് കിടക്കുനന്ന തങ്ങള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങാന്‍ അനുവദിക്കുന്ന ടീമല്ല ഇതെന്നും രഹാനെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com