വലിയ തകര്‍ച്ചയ്ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കാനാണ് ശ്രമിക്കുക, എല്ലാവരും; ഇന്ത്യ അത്ഭുതപ്പെടുത്തിയില്ല: കമിന്‍സ്‌

വലിയ തകര്‍ച്ചയിലേക്ക് വീണതിന് ശേഷം ഏതൊരു ടീമും കൂടുതല്‍ കരുത്തോടെ തിരിച്ചു വരാന്‍ ശ്രമിക്കുമെന്ന് കമിന്‍സ് പറഞ്ഞു
പെയ്‌നും കമിന്‍സും/ഫോട്ടോ: എപി
പെയ്‌നും കമിന്‍സും/ഫോട്ടോ: എപി

മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവില്‍ അത്ഭുതം തോന്നിയില്ലെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്. വലിയ തകര്‍ച്ചയിലേക്ക് വീണതിന് ശേഷം ഏതൊരു ടീമും കൂടുതല്‍ കരുത്തോടെ തിരിച്ചു വരാന്‍ ശ്രമിക്കുമെന്ന് കമിന്‍സ് പറഞ്ഞു. 

അവര്‍ നന്നായി പന്തെറിയുകയും, ബാറ്റ് ചെയ്യുകയും ചെയ്തു. അവര്‍ മുന്‍പോട്ട് വെച്ച കരുത്ത് വിശകലനം ചെയ്യുകയും, മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യുമെന്ന് കമിന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. 

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ കമിന്‍സ് അഭിനന്ദിക്കുകയും ചെയ്തു. മെല്‍ബണില്‍ ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സും, രണ്ടാം ഇന്നിങ്‌സില്‍ 35 റണ്‍സും ഗില്‍ നേടിയിരുന്നു. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ ഗില്‍ മികച്ച് നിന്നു. ശാന്തമായ പ്രകൃതമാണ് ഗില്ലിന്റേത്. 

ബാറ്റ് ചെയ്യുന്നതും ശാന്തമായ വഴിയേ ആണ്, ബൗളര്‍ അവസരങ്ങള്‍ നല്‍കുമ്പോള്‍, ചില ദിവസങ്ങളില്‍ അത് സാധ്യമാവും, ചില ദിവസങ്ങളില്‍ കഴിയില്ല. പൂജാരയ്ക്ക് വേണ്ടി പ്രത്യേകം പദ്ധതികളൊന്നും തയ്യാറാക്കിയിരുന്നില്ല. നല്ല ഡെലിവറികള്‍ എറിയാനാണ് ശ്രമിച്ചത്. അതില്‍ കളിക്കണോ, പന്ത് ലീവ് ചെയ്യണോ എന്ന തീരുമാനം പൂജാരയാണ് എടുത്തത്. 

ഒരു തരത്തിലുള്ള സമ്മര്‍ദവും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരുടെ മേല്‍ ഇല്ല. വര്‍ഷങ്ങളായി ചാമ്പ്യന്‍ കളിക്കാരനാണ് സ്മിത്ത്. ഓരോ ബാറ്റ്‌സ്മാനും, ഓരോ കളിക്കാരനും കരിയറില്‍ കയറ്റിറക്കങ്ങളിലൂടെ പോവും. മികച്ച കളിക്കാര്‍ തിരിച്ചു വരാനുള്ള വഴി കണ്ടെത്തുമെന്നും കമിന്‍സ് പറയുന്നു. 

ഞങ്ങള്‍ കാര്യങ്ങള്‍ നന്നായി ചെയ്തു. ഒരുപാട് ചാന്‍സുകള്‍ സൃഷ്ടിച്ചു, പ്രത്യേകിച്ച ആദ്യ ഇന്നിങ്‌സില്‍. എംസിജിയിലെ വിക്കറ്റില്‍ 300ന് അവരെ പുറത്താക്കാനായത് മികവാണ്. അതെല്ലാം സന്തോഷം നല്‍കുന്നു. എന്നാല്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. രഹാനെ മനോഹരമായി ബാറ്റ് ചെയ്തതായും കമിന്‍സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com