ബംഗ്ലാദേശിലേക്ക് പറക്കാന്‍ തയ്യാറാവാതെ വിന്‍ഡിസ് താരങ്ങള്‍; 12 മുന്‍നിര കളിക്കാര്‍ പിന്മാറി 

കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയോ, വ്യക്തിപരമായ ഭയമോ ആണ് ഇവര്‍ പിന്മാറാന്‍ കാരണം എന്ന് വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം/ ഫോട്ടോ: പിടിഐ
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം/ ഫോട്ടോ: പിടിഐ

ആന്റിഗ്വാ: ബംഗ്ലാദേശ് പര്യടനത്തിന് പോകാന്‍ തയ്യാറാവാതെ 12 വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍. കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയോ, വ്യക്തിപരമായ ഭയമോ ആണ് ഇവര്‍ പിന്മാറാന്‍ കാരണം എന്ന് വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

ജാസന്‍ ഹോള്‍ഡര്‍, പൊള്ളാര്‍ഡ്, ഡാരന്‍ ബ്പാവോ, റോസ്റ്റന്‍ ചേസ്, ഷെല്‍ഡന്‍ കോട്രല്‍, ഷാ ഹോപ്പ്, ഹെറ്റ്മയര്‍, നിക്കോളാസ് പൂരന്‍, ലെവിസ്, ഷമാര്‍ഹ് ബ്രൂക്ക്‌സ് എന്നീ കളിക്കാരാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. 

വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡിന്റെ കോവിഡ് 19 പോളിസി അനുസരിച്ച് വിദേശ പര്യടനത്തിനുള്ള ടീമില്‍ നിന്ന് പിന്മാറാന്‍ ഓരോ താരത്തിനും അവകാശമുണ്ട്. വരും നാളുകളിലെ സെലക്ഷനെ ഈ പിന്മാറ്റം ബാധിക്കില്ല. 

പ്രധാന താരങ്ങളുടെ പിന്മാറ്റത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പര്യടനത്തിനുള്ള വിന്‍ഡിസിന്റെ ടെസ്റ്റ് ടീമിനെ ബ്രാത്വെയ്റ്റ് നയിക്കും. ബ്ലാക്ക് വുഡ് ആണ് ഉപനായകന്‍. വിന്‍ഡിസ് എ ടീം ക്യാപ്റ്റന്‍ ജാസന്‍ മുഹമ്മദ് ഏകദിന ടീമിനെ നയിക്കും. സുനില്‍ ആംബ്രിസ് ആണ് വൈസ് ക്യാപ്റ്റന്‍. 

ജനുവരിയ 10നാണ് വിന്‍ഡിസ് സംഘം ധാക്കയില്‍ എത്തുക. ഫെബ്രുവരി 15 വരെയാണ് പര്യടനം. മൂന്ന് ഏകദിനവും, രണ്ട് ടെസ്റ്റുമാണ് വിന്‍ഡിസ് ധാക്കയില്‍ കളിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com