ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ, ഭീഷണിയായി ന്യൂസിലാന്‍ഡ്‌

മെല്‍ബണിലെ ജയമാണ് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയെ തുണച്ചത്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്
മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി
മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി

ദുബായ്: അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നതിനുള്ള സാധ്യത നിലനിര്‍ത്തി ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. മെല്‍ബണിലെ ജയമാണ് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയെ തുണച്ചത്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 

മെല്‍ബണിലെ എട്ട് വിക്കറ്റ് ജയത്തിലൂടെ 30 പോയിന്റാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത്. 390 പോയിന്റും, 72.2 ശതമാനം പോയിന്റിമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ തോറ്റിട്ടും, കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പെനാല്‍റ്റി ലഭിച്ചിട്ടും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഓസീസിനായി. 76.6 പോയിന്റ് ശതമാനമാണ് ഓസ്‌ട്രേലിയക്കുള്ളത്. 

ന്യൂസിലാന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. മെല്‍ബണിലും തോല്‍വിയിലേക്ക് വീണിരുന്നു എങ്കില്‍ ഇന്ത്യയുടെ രണ്ടാം സ്ഥാനം ആശങ്കയിലാകുമായിരുന്നു. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ച ന്യൂസിലാന്‍ഡ് ആണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. 

സിഡ്‌നി ടെസ്റ്റിലെ ഫലവും, പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിന്റെ ഫലവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റ്റും ജയിച്ചാല്‍ ന്യൂസിലാന്‍ഡ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com