ലങ്കന്‍ ടീമിലെ കൂട്ട പരിക്ക്: 'ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ മൂന്നാമതും, ഞാന്‍ നാലാമതും ബാറ്റ് ചെയ്യേണ്ടി വന്നേനെ'

'അതല്ലായിരുന്നു എങ്കില്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ മൂന്നാമതും, ഞാന്‍ നാലാമതും ബാറ്റ് ചെയ്യേണ്ടി വന്നേനെ അടുത്ത ടെസ്റ്റില്‍'
ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ച് മിക്കി ആര്‍തര്‍/ ഫോട്ടോ: എപി
ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ച് മിക്കി ആര്‍തര്‍/ ഫോട്ടോ: എപി

സെഞ്ചൂറിയന്‍: ക്രിക്കറ്റില്‍ ഇഞ്ചുറി സബ്‌സ്റ്റിറ്റിയൂഷനെ അനുവദിക്കണം എന്ന് ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ അഞ്ചാം ദിനം കളിക്കാന്‍ പ്ലേയിങ് ഇലവനിലെ ആറ് താരങ്ങള്‍ മാത്രം ഫിറ്റ്‌നസോടെ നില്‍ക്കുമ്പോഴാണ് ലങ്കന്‍ പരിശീലകന്റെ വാക്കുകള്‍. 

21 അംഗ സംഘത്തെയാണ് ശ്രീലങ്ക കൊണ്ടുവന്നത്. അതല്ലായിരുന്നു എങ്കില്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ മൂന്നാമതും, ഞാന്‍ നാലാമതും ബാറ്റ് ചെയ്യേണ്ടി വന്നേനെ അടുത്ത ടെസ്റ്റില്‍, ചിരി നിറച്ച് ആര്‍തര്‍ പറഞ്ഞു. 

കസുന്‍ രജിത, വനിന്‍ഡു ഹസരംഗ, ലഹിരു കുമാര എന്നീ ബൗളര്‍മാരെയാണ് പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ ലങ്കയ്ക്ക് നഷ്ടമായിരിക്കുന്നത്. അതിനൊപ്പം ധനജ്ഞയ ഡി സില്‍വയ്ക്ക് പരമ്പര നഷ്ടമാവും എന്നാണ് സൂചന.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഉമേഷ് യാദവിന് പരിക്കേറ്റതും ആര്‍തര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന് ഒപ്പമുള്ള ജോലി ഭാരം, ക്വാറന്റൈന്‍ പ്രക്രീയ എന്നിവ ടീമുകള്‍ക്ക് ഫാസ്റ്റ് ബൗളര്‍മാരെ നഷ്ടമാവാന്‍ ഇടയാക്കുന്നു. ഐസിസിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ലോകം സാധാരണ നിലയിലായിരുന്നു എങ്കില്‍ ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com