ഇംഗ്ലണ്ട് മണ്ണിലെ 5 ടെസ്റ്റ്, ടി20 ലോകകപ്പ്; 2021ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന അഞ്ച് വെല്ലുവിളികള്‍

2020ല്‍ നിശബ്ദമായ ഗ്യാലറികള്‍ 2021ല്‍ ഇനിയും ഉറക്കെ ആരവം ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് കായിക ലോകം.
ഇംഗ്ലണ്ട് മണ്ണിലെ 5 ടെസ്റ്റ്, ടി20 ലോകകപ്പ്; 2021ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന അഞ്ച് വെല്ലുവിളികള്‍

2020ല്‍ നിശബ്ദമായ ഗ്യാലറികള്‍ 2021ല്‍ ഇനിയും ഉറക്കെ ആരവം ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് കായിക ലോകം. പുതിയ വര്‍ഷം മുന്‍പില്‍ വന്ന് നില്‍ക്കുമ്പോള്‍ 2021ല്‍ ക്രിക്കറ്റ് ആവേശം നിറയും. അവിടെ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന പോരുകള്‍ ഇവയാണ്...

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തണം

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തണം എന്നതാണ് പുതുവര്‍ഷം ആദ്യം ഇന്ത്യക്ക് മുന്‍പിലെത്തുന്ന വെല്ലുവിളി. പരമ്പരയിലെ രണ്ട് ടെസ്റ്റുകള്‍ കഴിയുമ്പോള്‍ 1-1ന് ഒപ്പം പിടിക്കുകയാണ് ഇരുകൂട്ടരും. സിഡ്‌നി ടെസ്റ്റില്‍ ജയം പിടിച്ച് പരമ്പര നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ഇന്ത്യക്ക് മുന്‍പിലുള്ള ലക്ഷ്യം. 

ഇംഗ്ലണ്ടിന്റെ വരവ്

ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ തന്നെ ഇന്ത്യയെ കാത്ത് ഇംഗ്ലണ്ട് സംഘമുണ്ടാവും. ജനുവരി മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. നാല് ടെസ്റ്റും, 5 ടി20യും, മൂന്ന് ഏകദിനവുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സാധ്യത നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയം നിര്‍ണായകമാണ്. 

ഏഷ്യാ കപ്പ്

ഇന്ത്യാ-പാക് പോര് വരുന്നതാണ് ഏഷ്യാ കപ്പിലെ പ്രത്യേകതകളിലൊന്ന്. ഒക്ടോബറില്‍ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയാവും ഏഷ്യാ കപ്പ് ടി20 പോര്. 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം

2021 ജൂലൈയില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കും. രണ്ട് മാസം നീണ്ടുനില്‍ക്കുന്നതാണ് പര്യടനം. കോഹ് ലിയുടെ ഇന്ത്യ ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയം നേടിയിട്ടില്ല. ഇന്ത്യയുടെ കലണ്ടര്‍ വര്‍ഷം നിര്‍ണായകമാണ് ഇംഗ്ലണ്ട് പര്യടനം.

ടി20 ലോകകപ്പ്

ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ്. 2007ലെ ടി20 കിരീട ധാരണത്തിന് ശേഷം കുട്ടി ക്രിക്കറ്റിലെ ലോക കിരീടം ഉയര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ല. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് ശേഷം മറ്റൊരു ഐസിസി കിരീടവും ഇന്ത്യ നേടിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com