സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: പിടിഐ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: പിടിഐ

'രണ്ട് പേരും ഇന്ത്യക്കാരാണ്, അത് ഓര്‍മയുണ്ടാവണം'; രഹാനെയെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ആക്രമണോത്സുകത രഹാനെയിലുണ്ടായി. എന്നാല്‍ ശാന്തതയിലൂടേയും നിശ്ചയദാര്‍ഡ്യത്തിലൂടേയും അതിനെ ശരിയായ ബാലസില്‍ കൊണ്ടുവരാന്‍ രഹാനെയ്ക്ക് സാധിച്ചു

മുംബൈ: മെല്‍ബണില്‍ ഇന്ത്യന്‍ ടീമിനെ ജയിപ്പിച്ച് കയറ്റിയ രഹാനെയ്ക്കുള്ള അഭിനന്ദനങ്ങള്‍ അവസാനിക്കുന്നില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിനാണ് ഇപ്പോള്‍ രഹാനെയ്ക്ക് കയ്യടിച്ച് എത്തുന്നത്. 

നമ്മുടെ ടീമിന്റെ ഉജ്വല പ്രകടനമായാണ് എനിക്ക് തോന്നിയത്. ടീം കളിച്ച വിധം, രഹാനെ ടീമിനെ നയിച്ച വിധവുമെല്ലാം മികച്ച് നിന്നു. ടീമിലെ മുതിര്‍ന്ന കളിക്കാരുടെ സംഭാവനയും നോക്കൂ, എല്ലാം നന്നായിരുന്നു, സച്ചിന്‍ പറയുന്നു. 

രഹാനെ നന്നായി ബാറ്റ് ചെയ്തു. ശാന്തനും, അമിത വൈകാരിക പ്രകടിപ്പിക്കാതെയുമാണ് രഹാനെ നിന്നത്. ആക്രമണോത്സുകത രഹാനെയിലുണ്ടായി. എന്നാല്‍ ശാന്തതയിലൂടേയും നിശ്ചയദാര്‍ഡ്യത്തിലൂടേയും അതിനെ ശരിയായ ബാലസില്‍ കൊണ്ടുവരാന്‍ രഹാനെയ്ക്ക് സാധിച്ചു. 

ബൗണ്ടറി നേടാന്‍ പാകത്തില്‍ വരുന്ന ഡെലിവറിയിലെ അവസരം രഹാനെ നഷ്ടപ്പെടുത്തിയില്ല. ശാന്തമായി നില്‍ക്കേണ്ട സമയത്ത് രഹാനെ ശാന്തനായി നിന്നു. ആ ഏകാഗ്രത വളരെ മികച്ചതായിരുന്നു എന്നും സച്ചിന്‍ പറഞ്ഞു. 

കോഹ്‌ലിയുടെ നായകത്വവുമായി രഹാനയെ താരതമ്യപ്പെടുത്തുന്നവര്‍ക്ക് സച്ചിന്‍ മുന്നറിയിപ്പും നല്‍കുന്നു. ആളുകള്‍ രഹാനെയെ കോഹ് ലിയുമായി താരതമ്യപ്പെടുത്തരുത്. രഹാനെയുടേത് വ്യത്യസ്ത വ്യക്തിത്വമാണ്. ഇരുവരും ഇന്ത്യക്കാരാണെന്നും, ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നതെന്നും എല്ലാവരേയും ഓര്‍മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. രാജ്യവും ടീമും മറ്റെന്തിനേക്കാളും വലുതാണ്, സച്ചിന്‍ പറഞ്ഞു. 

താളം കണ്ടെത്തിയ ബാറ്റിങ് നിരയല്ല ഇപ്പോഴത്തെ ഓസ്‌ട്രേലിയയുടേത് എന്നും സച്ചിന്‍ പറഞ്ഞു. നിലവിലെ ഓസീസ് ടീമില്‍ ഫോമില്‍ അല്ലാത്ത കളിക്കാരുണ്ട്. അവരുടെ ടീമിലെ സ്ഥാനത്തിനും ഉറപ്പില്ല. മുന്‍പ് തങ്ങളുടെ സ്ലോട്ടില്‍ ബാറ്റ് ചെയ്തിരുന്ന കളിക്കാര്‍ക്ക് ബാറ്റിങ് ലൈനപ്പില്‍ തങ്ങളുടെ സ്ഥാനത്തെ കുറിച്ച് ഉറപ്പുണ്ടായിരുന്നു, സച്ചിന്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com