കൂടുതല്‍ ടെസ്റ്റ് കളിച്ച താരം ചീഫ് സെലക്ടറാവും; മാനദണ്ഡം വ്യക്തമാക്കി ഗാംഗുലി

കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുള്ളതും, ഏറ്റവും അടുത്ത് ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതുമായ വ്യക്തിയെയാണ് ചീഫ് സെലക്ടറായി തെരഞ്ഞെടുക്കുക
കൂടുതല്‍ ടെസ്റ്റ് കളിച്ച താരം ചീഫ് സെലക്ടറാവും; മാനദണ്ഡം വ്യക്തമാക്കി ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡത്തെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൂടുതല്‍ ടെസ്റ്റ് കളിച്ച വ്യക്തിയാവും ചീഫ് സെലക്ടറെന്ന് ഗാംഗുലി പറഞ്ഞു. 

ഇപ്പോള്‍ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗങ്ങളായി അധികാരമേറ്റിരിക്കുന്ന മദന്‍ ലാല്‍, സുലക്ഷണ നായിക്, ആര്‍ പി സിങ് എന്നിവരാവും ചീഫ് സെലക്ടറെ കണ്ടെത്തുക. കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുള്ളതും, ഏറ്റവും അടുത്ത് ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതുമായ വ്യക്തിയെയാണ് ചീഫ് സെലക്ടറായി തെരഞ്ഞെടുക്കുക. നിലവില്‍ അപേക്ഷ നല്‍കിയവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച വ്യക്തിയെ തെരഞ്ഞെടുക്കും, ഗാംഗുലി വ്യക്തമാക്കി. 

അജിത് അഗാര്‍ക്കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, നയന്‍ മോംഗിയ, ചേതന്‍ ചൗഹാന്‍, നിഖില്‍ ചോപ്ര, അബേ കുരുവിള എന്നിവരാണ് ചീഫ് സെലക്ടേഴ്‌സ് സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. 

ശിവരാമകൃഷ്ണന്‍ 9 ടെസ്റ്റാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. എന്നാല്‍ 1983ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ശിവരാമകൃഷ്ണനാണ് കൂട്ടത്തിലെ ഏറ്റവും സീനിയര്‍ താരം. വെങ്കടേഷ് പ്രസാദ് 33 ടെസ്റ്റും, അജിത് അഗാര്‍ക്കര്‍ 26 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഗാംഗുലിയുടെ പ്രതികരണം വരുമ്പോള്‍ ഇരുവരുടേയും സാധ്യതകള്‍ തെളിയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com