'ഡേവിഡ് റയ, നിങ്ങളെന്താണീ കാണിക്കുന്നത്'; ഗോള്‍ക്കീപ്പറുടെ മണ്ടത്തരം എതിരാളിക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ഗോള്‍

ഹള്‍ സിറ്റി- ബ്രെന്റ്‌ഫോര്‍ഡ് പോരാട്ടമാണ് സെല്‍ഫ് ഗോളിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്
'ഡേവിഡ് റയ, നിങ്ങളെന്താണീ കാണിക്കുന്നത്'; ഗോള്‍ക്കീപ്പറുടെ മണ്ടത്തരം എതിരാളിക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ഗോള്‍

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ രണ്ടാം ഡിവിഷനില്‍ ഇന്നലെ നടന്ന ഒരു പോരാട്ടം ശ്രദ്ധേയമാകുന്നു. ഹള്‍ സിറ്റി- ബ്രെന്റ്‌ഫോര്‍ഡ് പോരാട്ടമാണ് സെല്‍ഫ് ഗോളിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡ് 5-1ന് വിജയിച്ചു.

മത്സരത്തില്‍ ഹള്‍ സിറ്റിക്ക് ലഭിച്ച ഒരേയൊരു ഗോളിന്റെ അവകാശി ബ്രെന്റ്‌ഫോര്‍ഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് റയയാണ്! മത്സരത്തിന്റെ 28ാം മിനുട്ടിലാണ് ഡേവിഡ് റയ സെല്‍ഫ് ഗോള്‍ വഴങ്ങിയത്.

കളിയില്‍ ബ്രെന്റ്‌ഫോര്‍ഡ് 2-0ത്തിന് മുന്നില്‍ നില്‍ക്കെയാണ് ഡേവിഡ് റയയുടെ ഗോള്‍.  ഹള്‍ സിറ്റി താരം റ്യാന്‍ ടഫസൊല്ലി മൈതാനത്തിന്റെ മധ്യ ഭാഗത്ത് നിന്ന് നീട്ടിയടിച്ച പന്ത് അനായാസം കൈപ്പിടിയിലൊതുക്കാന്‍ റയക്ക് സാധിക്കുമായിരുന്നു. എന്നാല്‍ റയ പന്ത് കാലുപയോഗിച്ച് തടയാന്‍ ശ്രമിച്ചത് വിനയായി മാറി. കാലില്‍ തട്ടി പന്ത് നേരെ വലയിലേക്ക് ഉരുണ്ടു കയറി.

ഈ ഗോളിന്റെ വീഡിയോ നിരവധി പേരാണ് പങ്കിട്ടത്. റയയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ കമന്റുമായി എത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com