'സഞ്ജു വിരമിക്കണം, പന്ത് തിരികെ വരണം'; വീണ്ടും പരാജയപ്പെട്ടതോടെ ആരാധകര്‍ 

വെല്ലിങ്ടണില്‍ ബിഗ് ഹിറ്റിന് ശ്രമിച്ചാണ് സഞ്ജു പുറത്തായതെങ്കില്‍, മൗണ്ട് മൗഗിനിയിലേക്കെത്തിയപ്പോഴേക്കും കവര്‍ ഡ്രൈവിലാണ് സഞ്ജുവിന് പിഴച്ചത്
'സഞ്ജു വിരമിക്കണം, പന്ത് തിരികെ വരണം'; വീണ്ടും പരാജയപ്പെട്ടതോടെ ആരാധകര്‍ 

രമ്പരയില്‍ തുടരെ രണ്ടാം വട്ടവും രണ്ടക്കം കടക്കാതെ പുറത്തായതോടെ സഞ്ജുവിനെതിരെ ആരാധകര്‍. പരമ്പരയിലെ അഞ്ചാം ട്വന്റി20യില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്തായതിന് പിന്നാലെ താരത്തിനെതിരായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

പരമ്പരയില്‍ ഒരു കളിയില്‍ പോലും റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയിരുന്നില്ല. പന്തിന് അവസരം നല്‍കാതെ സഞ്ജുവിനെ ഇറക്കിയിട്ടും സഞ്ജു മികച്ച കളി പുറത്തെടുക്കാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. വെല്ലിങ്ടണില്‍ ബിഗ് ഹിറ്റിന് ശ്രമിച്ചാണ് സഞ്ജു പുറത്തായതെങ്കില്‍, മൗണ്ട് മൗഗിനിയിലേക്കെത്തിയപ്പോഴേക്കും കവര്‍ ഡ്രൈവിലാണ് സഞ്ജുവിന് പിഴച്ചത്. 

അഞ്ച് വര്‍ഷത്തിന് ശേഷം പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ സഞ്ജുവിന് മൂന്ന് കളികള്‍ മാത്രമാണ് ബാറ്റ് ചെയ്യാനായത്. എന്നാല്‍ ഈ മൂന്ന് കളിയിലും മൂന്നക്കം കടക്കാനായില്ല. 2, 8, 6 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. അഞ്ചാം ട്വന്റി20യില്‍ രോഹിത് ശര്‍മയെ മൂന്നാമത് ഇറക്കി സഞ്ജുവിന് ടീം മാനേജ്‌മെന്റ് നല്‍കിയ അവസരം പരാജയപ്പെട്ടതോടെ ആരാധകരെ വിമര്‍ശനവുമായി എത്തുന്നു. 

പന്തിനെ തിരികെ കൊണ്ടുവരണം, സഞ്ജു വിരമിക്കണം എന്നിങ്ങനെ പറഞ്ഞുള്ള ട്രോളുകളാണ് നിറയുന്നത്. അഞ്ചാം ട്വന്റി20യിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ഇടംനേടാന്‍ സഞ്ജുവിന് മുന്‍പില്‍ ഇനിയുള്ളത് ഐപിഎല്ലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com