ഇത് ഇമ്രാന്‍ ഖാന്റെ പാക് ടീം പോലെ: ഇന്ത്യന്‍ ടീമിനെക്കുറിച്ച് മഞ്ജരേക്കര്‍

ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെടുത്തി ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍
ഇത് ഇമ്രാന്‍ ഖാന്റെ പാക് ടീം പോലെ: ഇന്ത്യന്‍ ടീമിനെക്കുറിച്ച് മഞ്ജരേക്കര്‍

മുംബൈ: ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെടുത്തി ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം മികച്ച ആത്മവിശ്വാസമുള്ള സംഘമായി മാറിയെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

'വിരാടിന് കീഴിലുള്ള ടീമിന്റെ ന്യൂസിലന്‍ഡിലെ പ്രകടനം കണ്ടപ്പോള്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാകിസ്ഥാന്‍ ടീമിനെയാണ് ഓര്‍മ വന്നത്. ഒരു ടീമെന്ന നിലയില്‍ ശക്തമായ ആത്മവിശ്വാസമുള്ള സംഘം. ഇമ്രാന് കീഴിലുള്ള പാകിസ്ഥാന്‍ തോല്‍വിയുടെ വക്കില്‍ നിന്ന് വ്യത്യസ്തമായ പല വഴികളിലൂടെയാണ് മത്സരങ്ങള്‍ വിജയിച്ചത്. കരുത്തുറ്റ ആത്മവിശ്വാസമാണ് അതിന്റെ ഒറ്റ കാരണം'- മഞ്ജരേക്കര്‍ വ്യക്തമാക്കി.

നേരത്തെ മുന്‍ പാക് നായകന്‍ അബ്ദുല്‍ ഖാദിറും പേസര്‍ ഷൊയിബ് അക്തറും സമാന നിരീക്ഷണം നടത്തിയിരുന്നു. ഇരുവരും മുന്നില്‍ നിന്ന് നയിക്കുന്നവരാണെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇരുവരും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നു, സ്വയം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. സഹ താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com