പറന്നുയർന്ന് സഞ്ജുവിന്റെ സാഹസിക ഫീൽഡിങ്; ഇതിലും വലിയ പ്രചോദനം വേറെയില്ലെന്ന് ആനന്ദ് മഹീന്ദ്ര

റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു
പറന്നുയർന്ന് സഞ്ജുവിന്റെ സാഹസിക ഫീൽഡിങ്; ഇതിലും വലിയ പ്രചോദനം വേറെയില്ലെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 പോരാട്ടത്തില്‍ അവസരം ലഭിച്ചിട്ടും ഫലപ്രദമായി ഉപയോഗിക്കാതിരുന്ന സഞ്ജു സാംസൺ ഏറെ പഴി കേട്ടു കഴിഞ്ഞു. എന്നാൽ ബാറ്റിങ്ങിൽ തിളങ്ങാതിരുന്ന സഞ്ജും ഫീൽഡിൽ താരമായതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ച. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് സഞ്ജുവിന്‍റെ സാഹസികത ആരാധകരെ അമ്പരപ്പിച്ചത്. റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു.

ബൗണ്ടറിക്ക് പുറത്തേക്ക് പറന്ന് പന്ത് ഉള്ളിലേക്ക് തട്ടിയിട്ടാണ് താരം രക്ഷകനായത്. ഇതോടെ വെറും രണ്ട് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് നേടാനായത്. നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ച സഞ്ജുവിന്റെ ഈ പ്രകടനം ഇപ്പോൾ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യയിലും ന്യൂസിലൻഡിലുമുള്ള ആരോടും ഈ ചിത്രത്തെക്കുറിച്ച് ഞാൻ വിശദീകരിക്കേണ്ടതില്ലെന്ന് കരുതുന്നു എന്ന് കുറിച്ചാണ് സഞ്ജുവിന്റെ ക്യാച്ച് ചിത്രം ആനന്ദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെതന്നെ ഇതിലും മികച്ച പ്രചോദനം കിട്ടാനില്ലെന്നും ഈ ആഴ്ചത്തെ തന്റെ സ്ക്രീൻസേവറായിരുന്നു ഈ ചിത്രമെന്നും ആനന്ദ് ട്വീറ്റിൽ പറയുന്നു.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് സഞ്ജു നന്ദി കുറിച്ചുട്ടുമുണ്ട്. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 പോരാട്ടത്തില്‍ ഓപണറായി ഇറങ്ങിയ സഞ്ജു രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. കുഗ്ലെജിന്റെ പന്തില്‍ സാന്റ്‌നര്‍ക്ക് പിടി നല്‍കിയാണ് സഞ്ജു പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com