ഹർഭജൻ സിംഗ് ഇനി നായകൻ; തമിഴ് ചിത്രം ഫ്രണ്ട്ഷിപ്പിൽ വിസ്മയിപ്പിക്കാൻ ഭാജിയെത്തുന്നു

ബഹുഭാഷ സിനിമ ഫ്രണ്ട്ഷിപ്പിലാണ് ഹര്‍ഭജന്‍ അഭിനയിക്കുന്നത്
ഹർഭജൻ സിംഗ് ഇനി നായകൻ; തമിഴ് ചിത്രം ഫ്രണ്ട്ഷിപ്പിൽ വിസ്മയിപ്പിക്കാൻ ഭാജിയെത്തുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ബി​ഗ്  സ്ക്രീനിൽ എത്തുന്നത് പുതിയ വാർത്തയല്ല. ഇതിനുമുൻപും സിനിമകളിൽ വേഷമിട്ടിട്ടുള്ള താരം ഇപ്പോൾ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ബഹുഭാഷ സിനിമ ഫ്രണ്ട്ഷിപ്പിലാണ് ഹര്‍ഭജന്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഹർഭജൻ തന്നെയാണ് വാർത്ത പുറത്തു വിട്ടത്. ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം തമിഴ് ,ഹിന്ദി, തെലുങ്ക്  ഭാഷകളിലാണ് പുറത്തിറങ്ങുക. ഈ വർഷം മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും.

ബോബി സിംഹ, രമ്യാനമ്പീശൻ എന്നിവർ അഭിനയിച്ച അഗ്നിദേവിക്ക് ശേഷം സംവിധായക ഇരട്ടകൾ എന്നറിയപ്പെടുന്ന ജോൺപോൾ രാജും ഷാം സൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com