'പുതിയ മലിംഗ' അമ്പരപ്പിക്കുന്നു; പന്തിന്റെ വേഗത 175 കിലോമീറ്റര്‍ വരെ! തൊടാന്‍ പോലും പറ്റാതെ ബാറ്റ്‌സ്മാന്‍ (വീഡിയോ)

മലിംഗയുമായി സാമ്യമുള്ള ആക്ഷനുമായി നിലവില്‍ മറ്റൊരു താരവും ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തന്നെ വളര്‍ന്നു വരുന്നുണ്ട്. മതീഷ പതിരന എന്ന 17കാരന്‍
'പുതിയ മലിംഗ' അമ്പരപ്പിക്കുന്നു; പന്തിന്റെ വേഗത 175 കിലോമീറ്റര്‍ വരെ! തൊടാന്‍ പോലും പറ്റാതെ ബാറ്റ്‌സ്മാന്‍ (വീഡിയോ)

വ്യത്യസ്തമായ ആക്ഷനും അസാമാന്യ യോര്‍ക്കറുകളുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച താരമാണ് ശ്രീലങ്കയുടെ ലസിത് മലിംഗ. മലിംഗയുമായി സാമ്യമുള്ള ആക്ഷനുമായി നിലവില്‍ മറ്റൊരു താരവും ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തന്നെ വളര്‍ന്നു വരുന്നുണ്ട്. മതീഷ പതിരന എന്ന 17കാരന്‍ പയ്യന്‍.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് താരം ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഏതാണ്ട് 175 കിലോ മീറ്റര്‍ വേഗതയിലാണ് പതിരന എറിഞ്ഞ ഒരു പന്ത് കടന്നു പോയത്.

മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറിന്റെ പേരിലാണ് ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡ്. 161.3 കിലോമീറ്റര്‍. പതിരന എറിഞ്ഞത് അതിലും വേഗതയിലാണ്. എന്നാല്‍ പതിരന എറിഞ്ഞ പന്തിന്റെ വേഗം കണക്കാക്കി അത് രേഖപ്പെടുത്തുന്നതില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എങ്കിലും 17 വയസ് മാത്രമുള്ള താരത്തിന് മുന്നില്‍ കരിയര്‍ നീണ്ടു നില്‍ക്കുന്നു. നൈസര്‍ഗിക പ്രതിഭയും താരത്തിന് ഗുണം ചെയ്യും.

ശ്രീലങ്കയുടെ ഭാവി വാഗ്ദാനമെന്ന മികച്ച ഡെലിവറികളിലൂടെ താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ പതിരന നെറ്റ്‌സില്‍ പന്തെറിയന്നതിന്റെ വീഡിയോ ഇപ്പോള്‍ ഹിറ്റായി മാറി. അസാമാന്യ വേഗതയില്‍ ചീറിപ്പായുന്ന പന്തുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍ പെടപ്പാടു പെടുന്നത് വീഡിയോയില്‍ കാണാം.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് തൊട്ടുമുന്‍പ് നടന്ന പരിശീല വേളയിലാണ് താരം അപാര വേഗതയില്‍ പന്തെറിഞ്ഞത്. ഇതിന്റെ വീഡിയോ ഏതായാലും ആരാധകര്‍ക്കിടയില്‍ ഹിറ്റായി മാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com