കന്നി സെഞ്ച്വറിയുമായി കടിഞ്ഞാണ്‍ ഏറ്റെടുത്ത് ശ്രേയസ്സ്, അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

101 പന്തില്‍ 11 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ശ്രേയസ്സ് മൂന്നക്കം കണ്ടെത്തിയത്
കന്നി സെഞ്ച്വറിയുമായി കടിഞ്ഞാണ്‍ ഏറ്റെടുത്ത് ശ്രേയസ്സ്, അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ; ഇന്ത്യ മികച്ച സ്‌കോറിലേക്ക്


ഹാമില്‍ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ്സ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണായത്. ശ്രേയസ്സിന്റെ ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണിത്.

101 പന്തില്‍ 11 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ശ്രേയസ്സ് മൂന്നക്കം കണ്ടെത്തിയത്. ഇന്ത്യയിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ അര്‍ധസെഞ്ച്വറിയോടെ ശ്രേയസ്സിന് മികച്ച പിന്തുണ നല്‍കി. നേരത്തെ അരങ്ങേറ്റം കുറിച്ച പുതുമുഖ ഓപ്പണര്‍മാര്‍ ക്ഷണത്തില്‍ മടങ്ങിയെങ്കിലും വിരാട് കോഹ് ലിയും ശ്രേയസ്സും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. കോഹ് ലിയും അര്‍ധ സെഞ്ച്വറി നേടി. 51 റണ്‍സെടുത്ത കോഹ് ലിയെ സോധി പുറത്താക്കി.

ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും യഥാക്രമം 20 ഉം, 32 ഉം റണ്‍സും നേടി. സൗത്തി, ഗ്രാന്‍ഡ്‌ഹോമി, സോധി എന്നിവര്‍ക്കാണ് വിക്കറ്റ്. 3 ഏകദിന മത്സരങ്ങളാണ് പരമ്പരയിലുളളത്. ടോസ് നേടിയ കീവീസ് നായകന്‍ ടോം ലാഥം ഇന്ത്യെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com