'കുട്ടികള്‍ പോലും ഇങ്ങനെ കളിക്കില്ല, ഇത് മണ്ടന്‍ ക്രിക്കറ്റ്'; ന്യൂസിലാന്‍ഡിനെ വിമര്‍ശിച്ച് ഷുഐബ് അക്തര്‍ 

ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് എങ്ങനെ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവാമെന്ന കാര്യം ന്യൂസിലാന്‍ഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നെന്ന് അക്തര്‍
'കുട്ടികള്‍ പോലും ഇങ്ങനെ കളിക്കില്ല, ഇത് മണ്ടന്‍ ക്രിക്കറ്റ്'; ന്യൂസിലാന്‍ഡിനെ വിമര്‍ശിച്ച് ഷുഐബ് അക്തര്‍ 

ന്ത്യക്കെതിരേയുള്ള ട്വന്റി-20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ന്യൂസിലാന്‍ഡ് ടീമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പാക്കിസ്താന്‍ പേസര്‍ ഷുഐബ് അക്തര്‍. കളിയിലുടനീളം അനുകൂല അവസ്ഥയില്‍ നിന്നിട്ടും മത്സരം കൈവിട്ടുകളഞ്ഞത് പക്വതയില്ലായ്മയാണെന്ന് അക്തര്‍ വിമര്‍ശിച്ചു.

പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. തൊട്ടുമുമ്പ് നടന്ന മൂന്നാമത്തെയും നാലാമത്തെയും മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആതിഥേയരെ ഇന്ത്യ മറികടക്കുകയായിരുന്നു. ശുദ്ധ വിഡ്ഢിത്തമെന്നാണ് ന്യൂസിലാന്‍ഡിന്റെ ബാറ്റിങിനെ അക്തര്‍ പരിഹസിച്ചത്. ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് എങ്ങനെ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവാമെന്ന കാര്യം ന്യൂസിലാന്‍ഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

"നമ്മള്‍ കണ്ടത് വെറും വിവേകശൂന്യമായ കളിയാണ്. ഒരോവറില്‍ മൂന്നു വിക്കറ്റുകള്‍ ആരാണ് നഷ്ടപ്പെടുത്തുക? അവസാന കളിയിലും അവര്‍ അതുതന്നെയാണ് ചെയ്തത്. അവരെന്താണ് കാണിച്ചുകൂട്ടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല", കിവികളുടെ പ്രകടനത്തെ വിലയിരുത്തി തന്റെ യൂട്യൂബ് ചാനലില്‍ അക്തര്‍ പറഞ്ഞു. 

നൂറാം ട്വന്റി20 കളിച്ച റോസ് ടെയ്‌ലര്‍ 53 റണ്‍സ് നേടി. പക്ഷെ ടെയ്‌ലറെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ക്കു മല്‍സരം ഫിനിഷ് ചെയ്യാന്‍ കഴിയാതെ പോവുന്നത് നിരാശാജനകമാണെന്ന് അക്തര്‍ പറഞ്ഞു. എന്തു ബ്രാന്‍ഡ് ക്രിക്കറ്റാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡ് കളിക്കുന്നതെന്നു അറിയില്ല. ഇത്ര മണ്ടന്‍ ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന ന്യൂസിലാന്‍ഡ് താരങ്ങളെ കാണുമ്പോള്‍ ദുഃഖമുണ്ട്. തന്റെ വാക്കുകള്‍ കഠിനമാകുന്നുണ്ടെന്ന് അറിയാമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരം പ്രകടനങ്ങള്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അക്തര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com