അമ്പയറുടെ കിളി പോയ നിമിഷം, കിവീസിന്റെ റിവ്യൂ നഷ്ടപ്പെടുത്തിയ അശ്രദ്ധ; പ്രാഥമിക പാഠം മറന്ന് ഔട്ട് വിധി

മുഹമ്മദ് ഷമിയുടെ ഡെലിവറിയില്‍ നികോള്‍സിന്റെ പാഡുകള്‍ക്ക് മുകളിലായാണ് പന്ത് വന്ന് കൊണ്ടത്
അമ്പയറുടെ കിളി പോയ നിമിഷം, കിവീസിന്റെ റിവ്യൂ നഷ്ടപ്പെടുത്തിയ അശ്രദ്ധ; പ്രാഥമിക പാഠം മറന്ന് ഔട്ട് വിധി

ന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ അമ്പയര്‍ക്ക് പിണഞ്ഞത് വമ്പന്‍ പിഴവ്. ഇന്ത്യയുടെ എല്‍ബിഡബ്ല്യു അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചത് സ്റ്റംപില്‍ നിന്ന് വളരെ ഉയര്‍ന്ന് പൊങ്ങിയ പന്തില്‍. 

മുഹമ്മദ് ഷമിയുടെ ഡെലിവറിയില്‍ നികോള്‍സിന്റെ പാഡുകള്‍ക്ക് മുകളിലായാണ് പന്ത് വന്ന് കൊണ്ടത്. കിവീസ് ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമി ഉള്‍പ്പെടെ ഏതാനും താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ സിംബാബ്വെക്കാരനായ അമ്പയര്‍ ലങ്ടണ്‍ റസേരേ ഔട്ട് വിളിച്ചു. 

സ്റ്റംപിന് മുകളിലൂടെ പന്ത് പോവുമെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാവുമ്പോഴാണ് അമ്പയര്‍ ഔട്ട് വിധിച്ചത്, പന്ത് ലൈനില്‍ തന്നെയാണ് കുത്തിയത് എങ്കിലും സ്റ്റംപ് തൊടാതെ വളരെ ഉയരത്തില്‍ പോകുന്നുവെന്ന് റിപ്ലേകളിലും തെളിഞ്ഞു. ഇതോടെ ന്യൂസിലാന്‍ഡിന്റെ പക്കലുണ്ടായിരുന്ന ഒരു റിവ്യു അനാവശ്യമായി കളയാന്‍ അമ്പയറുടെ അശ്രദ്ധ ഇടയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com