ക്രിസ്റ്റിയാനോ 8.38 കിമീ, മെസി 7.6 കിമീ; വിക്കറ്റിനിടയില്‍ കോഹ്‌ലി 17 കിമീ; കണക്കുമായി എംഎസ്‌കെ പ്രസാദ് 

90 മിനിറ്റിന് ഇടയില്‍ 8 മുതല്‍ 13 കിലോമീറ്റര്‍ വരെയാണ് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ഓടേണ്ടി വരിക
ക്രിസ്റ്റിയാനോ 8.38 കിമീ, മെസി 7.6 കിമീ; വിക്കറ്റിനിടയില്‍ കോഹ്‌ലി 17 കിമീ; കണക്കുമായി എംഎസ്‌കെ പ്രസാദ് 

കൂടുതല്‍ കായികാധ്വാനം ആവശ്യപ്പെടുന്ന കായിക ഇനം ക്രിക്കറ്റാണോ, ഫുട്‌ബോളാണ് റഗ്ബിയാണോ? ക്രിക്കറ്റിന്റെ പേരാവും പലരുടേയും മനസിലേക്ക് ഇവിടെ അവസാനം വരിക...എന്നാല്‍ ഫുട്‌ബോളിലെ സൂപ്പര്‍ സ്റ്റാറുകളായ മെസിയും ക്രിസ്റ്റ്യാനോയും ഒരു കളിയിലെ 90 മിനിറ്റ് ഓടുന്നതിന്റെ ഇരട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഓടുന്നുണ്ടെന്നാണ് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. 

90 മിനിറ്റിന് ഇടയില്‍ 8 മുതല്‍ 13 കിലോമീറ്റര്‍ വരെയാണ് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ഓടേണ്ടി വരിക. മുന്നേറ്റ നിരയില്‍ കളിക്കുന്ന മെസിയുടേയും ക്രിസ്റ്റിയാനോയുടേയും കാര്യമെടുക്കുമ്പോള്‍ ഇവരുടെ ശരാശരി 7.6 കിലോമീറ്ററും, 8.38 കിലോമീറ്ററുമാണ്. 

മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഒരു കളിയില്‍ 17 കിലോമീറ്റര്‍ കോഹ് ലി ഓടുന്നുണ്ടെന്നാണ് എംഎസ്‌കെ പ്രസാദ് അടുത്തിടെ അവകാശപ്പെട്ടത്‌. ബിസിസിഐ കോണ്‍ട്രാക്റ്റ് സിസ്റ്റത്തില്‍ ഇതെല്ലാം ഭാഗമാണ്. ജിപിഎസ് പെര്‍ഫോമന്‍സ് ട്രാക്കിങ് സിസ്റ്റം ഉപയോഗിച്ച് ഇവരെ അളക്കുന്നുണ്ടെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. 

ഫുട്‌ബോള്‍ കളിക്കളത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോയും മെസിയും ഓടുന്നതിനേക്കാള്‍ വിക്കറ്റിന് ഇടയില്‍ കോഹ് ലി ഓടുന്നുവെന്നത് ക്രിക്കറ്റ് ലോകത്തെ കായിക താരത്തെ ശാരീരിക നിലവാരം എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com