തുടരെ മൂന്നാം വട്ടവും വമ്പന്‍ ബോളിവുഡ് താരങ്ങളെ പിന്നിലാക്കി; ബ്രാന്‍ഡ് മൂല്യത്തില്‍ കോഹ്‌ലി തന്നെ ഒന്നാമത് 

2019ല്‍ കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 39 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്ക്.
തുടരെ മൂന്നാം വട്ടവും വമ്പന്‍ ബോളിവുഡ് താരങ്ങളെ പിന്നിലാക്കി; ബ്രാന്‍ഡ് മൂല്യത്തില്‍ കോഹ്‌ലി തന്നെ ഒന്നാമത് 

ളിക്കളത്തിനുള്ളില്‍ സമകാലിന ക്രിക്കറ്റ് താരങ്ങളില്‍ മികച്ച കളിക്കാരനായി വിലയിരുത്തുമ്പോള്‍ കളിക്കളത്തിന് പുറത്ത്, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളുടെ ലോകത്ത് രാജ്യത്തെ വമ്പന്‍ സിനിമക്കാര്‍ക്കിടയില്‍ കോഹ്‌ലി സ്ഥാനമുറപ്പിക്കുന്നു. ബ്രാന്‍ഡ് മൂല്യത്തിന്റെ കണക്കുകള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രാജ്യത്ത് കോഹ്‌ലി തന്നെ ഒന്നാമത്. 

2019ല്‍ കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 39 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്ക്. ആഗോള അഡൈ്വസറി കമ്പനിയായ ഡഫ് ആന്‍ഡ് ഫെല്‍പ്‌സിന്റെ കണക്ക് പ്രകാരം 237.5 മില്യണ്‍ ഡോളറാണ് കോഹ് ലിയുടെ ബ്രാന്‍ഡ് വാല്യു. 

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, ദീപിക പതുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാരൂഖ് ഖാന്‍ എന്നിവരെയെല്ലാം പിന്നിലേക്ക് മാറ്റിയാണ് തുടര്‍ച്ചയായ മൂന്നാം വട്ടവും കോഹ് ലി ഒന്നാമതെത്തുന്നത്. കോഹ് ലിക്ക് പിന്നില്‍ രണ്ടാമത് അക്ഷയ് കുമാറാണ്. 

അക്ഷയ് കുമാറിന്റെ ബ്രാന്‍ഡ് വാല്യുവില്‍ വലിയ വര്‍ധനവുണ്ടായ വര്‍ഷമാണ് 2019. 2018നേക്കാള്‍ 55.3 ശതമാനം വര്‍ധനവോടെ അക്ഷയ് കുമാറിന്റെ ബ്രാന്‍ഡ് മൂല്യം 104 മില്യണ്‍ ഡോളറിലേക്കെത്തി. 93.5 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് വാല്യുവോടെ രണ്‍വീര്‍ സിങ്ങും ദീപിക പതുക്കോണുമാണ് മൂന്നാമത്. 

ലിസ്റ്റില്‍ കോഹ് ലിയെ കൂടാതെയുള്ള ക്രിക്കറ്റ് താരങ്ങള്‍ ധോനി, സച്ചിന്‍, രോഹിത് ശര്‍മ എന്നിവരാണ്. ധോനി 41.2 മില്യണ്‍ ഡോളറോടെ 9ാം സ്ഥാനത്തും, സച്ചിന്‍ 15ാമതും, രോഹിത് 20ാം സ്ഥാനത്തുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com