സെഞ്ചുറി നേടുമ്പോള്‍ നാക്ക് പുറത്തേക്കിടുന്നത് എന്തിനാണ്? ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്നാലെ ടെയ്‌ലറെ ട്രോളി ഹര്‍ഭജന്‍ 

ഹര്‍ഭജന്റെ ചോദ്യവും, 'വാട്ട് എ നാക്ക്' എന്ന് പറഞ്ഞുള്ള ചെന്നൈയുടെ ട്വീറ്റും ആരാധകരെ കയ്യിലെടുത്ത് കഴിഞ്ഞു
സെഞ്ചുറി നേടുമ്പോള്‍ നാക്ക് പുറത്തേക്കിടുന്നത് എന്തിനാണ്? ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്നാലെ ടെയ്‌ലറെ ട്രോളി ഹര്‍ഭജന്‍ 

ട്വന്റി20 പരമ്പരയില്‍ നേരിട്ട നാണക്കേടിന്റെ സമ്മര്‍ദവുമായാണ് ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തിന് ഇറങ്ങിയത്. വീണു പോവുമെന്ന തോന്നലുണ്ടായെങ്കിലും ടെയ്‌ലറുടെ തോളിലേറി കിവീസ് വിജയ ലക്ഷ്യം മറികടന്നു. ഹാമില്‍ട്ടണില്‍ സെഞ്ചുറി നേടി ടെയ്‌ലര്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി മുഴുവന്‍ നേടിയ സമയം കിവീസ് താരത്തെ ട്രോളിയാണ് ഹര്‍ഭജന്‍ എത്തുന്നത്. 

ഓരോ സെഞ്ചുറി നേടിക്കഴിയുമ്പോഴും എന്തിനാണ് നാക്ക് പുറത്തിടുന്നത് എന്നാണ് ടെയ്‌ലറോട് ഹര്‍ഭജന്‍ സിങ് ചോദിക്കുന്നത്. ഹര്‍ഭജന്റെ ചോദ്യവും, വാട്ട് എ നാക്ക് എന്ന് പറഞ്ഞുള്ള ചെന്നൈയുടെ ട്വീറ്റും ആരാധകരെ കയ്യിലെടുത്ത് കഴിഞ്ഞു. 

ഹര്‍ഭജന്റെ ഈ ചോദ്യത്തിന് ഉത്തരം 2015ല്‍ തന്നെ ടെയ്‌ലര്‍ നല്‍കിയിട്ടുണ്ട്. തന്റെ മകള്‍ മകന്‍സിക്ക് വേണ്ടിയാണ് ടെയ്‌ലറുടെ ഈ സെലിബ്രേഷന്‍. ഞാന്‍ അങ്ങനെ നാക്ക് പുറത്തേക്കിടുമ്പോള്‍ എന്റെ മകള്‍ സന്തോഷം കൊണ്ട് ചിരിക്കും, ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടെയ്‌ലര്‍ അന്ന് പറഞ്ഞു. 

10 ഫോറും നാല് സിക്‌സും പറത്തി 109 റണ്‍സ് എടുത്താണ് ടെയ്‌ലര്‍ ഹാമില്‍ട്ടണില്‍ കിവീസിനെ ജയത്തിലേക്ക് എത്തിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 347 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ കയ്യിലിരിക്കെ ന്യൂസിലാന്‍ഡ് മറികടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com