'എസ്‌സിജെയിലെ തന്റെ പ്രിയപ്പെട്ട ഇടം, ഓര്‍മകള്‍ ഇരച്ചെത്തുകയാണ്'; ഡ്രസിങ് റൂമിലെ സച്ചിനെ ക്യാമറയിലാക്കി യുവി 

5 ടെസ്റ്റുകളില്‍ നിന്ന് 785 റണ്‍സ് സച്ചിന്‍ വാരിക്കൂട്ടിയ ഗ്രൗണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി അവിടേക്കെത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സച്ചിന്‍
'എസ്‌സിജെയിലെ തന്റെ പ്രിയപ്പെട്ട ഇടം, ഓര്‍മകള്‍ ഇരച്ചെത്തുകയാണ്'; ഡ്രസിങ് റൂമിലെ സച്ചിനെ ക്യാമറയിലാക്കി യുവി 

സിഡ്‌നി: വാങ്കഡെ പോലെ സച്ചിന് പ്രിയപ്പട്ടതാണ് സിഡിനിയിലെ എസ് സിജെ ഗ്രൗണ്ട്. 5 ടെസ്റ്റുകളില്‍ നിന്ന് 785 റണ്‍സ് സച്ചിന്‍ വാരിക്കൂട്ടിയ ഗ്രൗണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി അവിടേക്കെത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സച്ചിന്‍. 

എസ് സിജെ ഡ്രസിങ് റൂമില്‍ വീണ്ടുമെത്തിയതിന്റെ ചിത്രങ്ങളുമായി സച്ചിന്‍ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തി. എസ് സിജി ഡ്രസിങ് റൂമിലെ എന്റെ ഫേവറിറ്റ് കോര്‍ണര്‍ ഇതാണ്. ഓര്‍മകള്‍ ഇരച്ചെത്തുകയാണ്...ചിത്രങ്ങള്‍ പങ്കുവെച്ച് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഓര്‍മകളില്‍ നിറഞ്ഞിരിക്കന്ന സച്ചിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവരാജ് സിങ്ങാണ്. യുവിയും സച്ചിനും പങ്കുവെച്ച എസ് സിജെയിലെ ഓര്‍മകള്‍ ആരാധകരേയും കളിക്കളത്തിലെ അവരുടെ ദിനങ്ങള്‍ ഓര്‍മിപ്പിക്കുന്നു. 

സച്ചിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ പിറന്ന മൈതാനമാണ് എസ് സിജെ. 2004ലായിരുന്നു അത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനായിട്ടാണ് യുവിയും സച്ചിനും സിഡ്‌നിയില്‍ വീണ്ടുമെത്തിയത്. യുവി കളിക്കളത്തിലിറങ്ങുമ്പോള്‍ പരിശീലകന്റെ വേഷത്തിലാണ് സച്ചിന്‍ എത്തുന്നത്. 

ഓസ്‌ട്രേലിയ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. 1991ല്‍, 18 വയസ് പ്രായമുള്ളപ്പോള്‍ ഇവിടെ എത്തിയത് എനിക്കോര്‍മയുണ്ട്. നാല് മാസത്തോളം ഞാനിവിടെയുണ്ടായി. തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴേക്കും എന്റെ ഉച്ചാരണം ഓസ്‌ട്രേലിയന്‍ രീതിയില്‍ ആയിരുന്നുവെന്നും സച്ചിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com