മൂന്ന് സ്ഥാനത്തേക്ക് നാലു ടീമുകള്‍ ; വെല്ലുവിളിയുമായി ചെന്നൈയിന്‍ ; ഐഎസ്എല്ലില്‍ സൂപ്പര്‍ ഫൈറ്റ് ; വിധി നിര്‍ണയിക്കുക ഈ പോരാട്ടങ്ങള്‍

16 കളിയില്‍നിന്ന് 33 പോയന്റുമായാണ് ഗോവ പ്ലേ ഓഫിലെത്തിയത്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങള്‍ക്കായി നാലു ടീമുകളാണ് രംഗത്തുള്ളത്
മൂന്ന് സ്ഥാനത്തേക്ക് നാലു ടീമുകള്‍ ; വെല്ലുവിളിയുമായി ചെന്നൈയിന്‍ ; ഐഎസ്എല്ലില്‍ സൂപ്പര്‍ ഫൈറ്റ് ; വിധി നിര്‍ണയിക്കുക ഈ പോരാട്ടങ്ങള്‍


മുംബൈ : ഐഎസ്എല്ലില്‍ അവസാന മൂന്നുസ്ഥാനങ്ങളിലേക്ക് പോരാട്ടം ശക്തമാകുന്നു. നിലവില്‍ എഫ് സി ഗോവ മാത്രമാണ് അവസാന നാലില്‍ ഇടംപിടിച്ചത്. 16 കളിയില്‍നിന്ന് 33 പോയന്റുമായാണ് ഗോവ പ്ലേ ഓഫിലെത്തിയത്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങള്‍ക്കായി നാലു ടീമുകളാണ് രംഗത്തുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ ബംഗലൂരു എഫ്‌സി, എടികെ കൊല്‍ക്കത്ത, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് അവസാന നാലിലേക്ക് ശക്തമായ മല്‍സരവുമായി രംഗത്തുള്ളത്. ഒഡീഷ എഫ്‌സി, ജംഷേദ്പുര്‍ എഫ്‌സി ടീമുകളുടെ സാധ്യതയും പൂര്‍ണമായും അവസാനിച്ചിട്ടില്ല.

ജോണ്‍ ഗ്രിഗറിയെ പുറത്താക്കി സ്‌കോട്ട്‌ലന്‍ഡ് പരിശീലകന്‍ ഓവന്‍ കോയിലിനെ കൊണ്ടുവന്ന ചെന്നൈയിന്‍ എഫ്‌സിയുടെ അപ്രതീക്ഷിത കുതിപ്പാണ് ടൂര്‍ണമെന്റിനെ പിരിമുറുക്കത്തിലേക്കെത്തിച്ചത്. അവസാന അഞ്ച് കളിയില്‍ നാലിലും ജയിച്ച ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നൈയുടെ കുതിപ്പ് മുംബൈ സിറ്റിക്കാണ് പ്രധാനമായും ഭീഷണി ഉയര്‍ത്തുന്നത്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എടികെ കൊല്‍ക്കത്തയ്ക്ക് 30 പോയിന്റും,  മൂന്നാമതുള്ള ബെംഗളൂരു എഫ്.സിക്ക് 28 പോയിന്റും, നാലാമതുള്ള മുംബൈ  സിറ്റിക്ക് 23 പോയിന്റുമാണുള്ളത്. 15 വീതം മത്സരങ്ങളാണ് ടീം കളിച്ചത്. 14 മത്സരം കളിച്ച ചെന്നൈയിന് 21 പോയന്റുമുണ്ട്. 15 കളിയില്‍നിന്ന് 21 പോയന്റുള്ള ഒഡീഷയ്ക്കും സാധ്യത അവശേഷിക്കുന്നുണ്ട്. ഇനിയുള്ള എല്ലാ കളികളിലും ജയിച്ചാല്‍ മാത്രമേ ജംഷേദ്പുരിന് പ്ലേ ഓഫ് സാധ്യതയുള്ളൂ.

വിധിനിര്‍ണയിക്കുന്ന പോരാട്ടങ്ങള്‍ ഇവയാണ്. ഫെബ്രുവരി 9 ന് നടക്കുന്ന ചെന്നൈയിന്‍- ബംഗലൂരു പോരാട്ടം, ഫെബ്രുവരി 12 ന് നടക്കുന്ന എഫ്.സി ഗോവ - മുംബൈ സിറ്റി മല്‍സരം, ഫെബ്രുവരി 16 ന് നടക്കുന്ന എടികെ കൊല്‍ക്കത്ത- ചെന്നൈയിന്‍ എഫ് സി മല്‍സരം, ഫെബ്രുവരി 21 ന് നടക്കുന്ന മുംബൈ സിറ്റി- ചെന്നൈയിന്‍ മല്‍സരം, ഫെബ്രുവരി 22 ന് നടക്കുന്ന ബെംഗളുരു എഫ് സി - എടികെ കൊല്‍ക്കത്ത മല്‍സരങ്ങള്‍ പ്ലേ ഓഫ് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com