രഞ്ജിയില്‍ കേരളത്തിന് നാണക്കേടിന്റെ സീസണ്‍; എലൈറ്റ് സിയിലേക്ക് തരംതാണു,

ഡല്‍ഹിക്കെതിരെ ബാറ്റിങ് മികവ് കാണിച്ച് തുടങ്ങിയ കേരളത്തിന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് പക്ഷേ പിന്നീടതിന്റെ തരിമ്പും പുറത്തെടുക്കാനായില്ല
രഞ്ജിയില്‍ കേരളത്തിന് നാണക്കേടിന്റെ സീസണ്‍; എലൈറ്റ് സിയിലേക്ക് തരംതാണു,

ഞ്ജി ട്രോഫിയില്‍ കേരളത്തിന് തിരിച്ചടി. ബറോഡക്കെതിരായ കളിസമനിലയിലായതോടെ കേരളം എലൈറ്റ് സി ഗ്രൂപ്പിലേക്ക് തഴയപ്പെട്ടു. 2018ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും, 2019ല്‍ സെമി ഫൈനലിലുമെത്തി ചരിത്രം തിരിത്തിയെഴുതിയതിന് പിന്നാലെയാണ് കേരളത്തിന് തിരിച്ചടിയാവുന്ന സീസണ്‍ വന്നത്. 

രഞ്ജി ട്രോഫി സീസണിലെ എട്ടാം ഘട്ട മത്സരത്തില്‍ മഴ കൂടി വില്ലനായതോടെ സീസണിലെ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 326 റണ്‍സെടുത്തു. എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍ കേരളം നില്‍ക്കെ അവസാനിപ്പിക്കേണ്ടി വന്ന കളി പിന്നെ പുനഃരംഭിക്കാനായില്ല.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. സീസണില്‍ ഡല്‍ഹിയെ വിറപ്പിച്ചാണ് കേരളം തുടങ്ങിയത്. ഡല്‍ഹിക്കെതിരെ ബാറ്റിങ് മികവ് കാണിച്ച് തുടങ്ങിയ കേരളത്തിന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് പക്ഷേ പിന്നീടതിന്റെ തരിമ്പും പുറത്തെടുക്കാനായില്ല. 

പഞ്ചാബിനെതിരെ ബൗളര്‍മാരുടെ മികവില്‍ നേടിയ ജയം മാത്രമാണ് കേരളത്തിന് അവകാശപ്പെടാനുള്ളത്. അഞ്ച് മത്സരങ്ങളില്‍ കേരളം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലും ഒരു മത്സരം ഉപേക്ഷിക്കേണ്ടിയും വന്നു. ബാറ്റ് ചെയ്ത 13 ഇന്നിങ്‌സില്‍ എട്ട് തവണയാണ് കേരളം 200 കടക്കാതെ പുറത്തായത്. ഓരോ കളിയിലും ബൗളര്‍മാര്‍ കേരളത്തിന് സാധ്യത നല്‍കിയപ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ തോല്‍പ്പിച്ചുകൊണ്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com