ലിവര്‍പൂള്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ ബോണസുകള്‍; പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ പണമൊഴുകും 

പ്രീമിയര്‍ ലീഗില്‍ 25 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 22 പോയിന്റിന്റെ ലീഡാണ് ലിവര്‍പൂളിന് ഇപ്പോഴുള്ളത്
ലിവര്‍പൂള്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ ബോണസുകള്‍; പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ പണമൊഴുകും 

പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടാല്‍ ലിവര്‍പൂള്‍ ടീമിനായി കാത്തിരിക്കുന്നത് തകര്‍പ്പന്‍ സമ്മാനങ്ങള്‍. 30 വര്‍ഷത്തെ  ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ മുത്തമിടുന്ന ടീമിന് 31 കോടി രൂപക്കടുത്താണ് ബോണസായി നല്‍കുക. 

പ്രീമിയര്‍ ലീഗില്‍ 25 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 22 പോയിന്റിന്റെ ലീഡാണ് ലിവര്‍പൂളിന് ഇപ്പോഴുള്ളത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി കളിച്ച എല്ലാ താരങ്ങളും ഈ ബോണസിന് അര്‍ഹരാണ്. എത്ര പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ നാല് മില്യണ്‍ യൂറോ കളിക്കാര്‍ക്കിടയില്‍ വീതിക്കും. 

ടീമിലെ പ്രമുഖ കളിക്കാര്‍ക്ക് 1.3 കോടി രൂപ വീതമാവും പ്രീമിയര്‍ ലീഗ് ജയിക്കുന്നതിന്റെ ബോണസ് ലഭിക്കുക. നൂറ് കോടി പ്രതിഫലം വാങ്ങുന്ന ക്ലോപ്പിനേയും വലിയ ബോണസ് തുകയാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ജയിച്ച ലിവര്‍പൂള്‍ ടീമിന് ലഭിച്ചത് 42 കോടി രൂപയുടെ ബോണസാണ്. അതിനിടയില്‍ ലിവര്‍പൂളിന്റെ മധ്യനിര താരം ആദം ലാല്ലന ഈ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെത്തും. ജൂണില്‍ ആദത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. ആഴ്‌സണല്‍, ലെയ്‌സറ്റര്‍, ടോട്ടന്നം എന്നീ ടീമുകളാണ് താരത്തെ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com