ഇതിഹാസമാവാന്‍ കോഹ്ലി മാത്രം; പ്രശംസയില്‍ മൂടി പാക് താരം 

വിരാട് ഇനിയും ഒരുപാട് റെക്കോര്‍ഡുകള്‍ മറികടക്കിമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ
ഇതിഹാസമാവാന്‍ കോഹ്ലി മാത്രം; പ്രശംസയില്‍ മൂടി പാക് താരം 

'ലെജന്‍ഡ്' എന്ന വിശേഷണത്തിന് ഇപ്പോഴത്തെ തലമുറയില്‍ യോഗ്യതയുള്ള ഒരേയൊരു ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി മാത്രമെന്ന് മുന്‍ പാക്ക് താരം മൊയിന്‍ ഖാന്‍. വിരാട് ഇനിയും ഒരുപാട് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടക്കിമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 

'ഇപ്പോഴത്തെ കളിക്കാരില്‍ ഇനിയും ഒരുപാട് റെക്കോര്‍ഡികള്‍ മറികടന്ന് ഒരു ലെജന്‍ഡ് ആകാന്‍ യോഗ്യതയുള്ള താരമായി കൊഹ്ലിയെ മാത്രമേ ഞാന്‍ കാണുന്നൊള്ളു', മൊയിന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് ധോണിക്ക് നല്‍കിയ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഗുണനിലവാരമുള്ള കളിക്കാര്‍ ഉള്ളതിന്റെ കാരണം ഈ മാറ്റമാണെന്നും പറഞ്ഞു. 

അതേസമയം നിലവിലെ പാക്ക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഫോമില്ലായ്മയില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. എണ്‍പതുകളിലും 90കളിലും ഉണ്ടായിരുന്നതുപോലെ കളി ജയിപ്പിക്കാന്‍ പ്രാപ്തരായ കളിക്കാര്‍ ഇന്ന് പാക്കിസ്ഥാന്‍ ടീമില്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 'ഞാന്‍ ടീമിലുണ്ടായിരുന്ന സമയം കളി ജയിപ്പിക്കാന്‍ പ്രാപ്തരായ ഒരുപാട് കളിക്കാന്‍ ടീമിലുണ്ടായിരുന്നു. ആരെങ്കിലും ആ ദൗത്യം ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതാണ് ക്ലാസ്', മൊയിന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ കോച്ചും ചീഫ് സെലക്ടറുമാകാനുള്ള മിസ്ബാ ഉള്‍ ഹക്കിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. 

2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞ താരമാണ് മൊയിന്‍ ഖാന്‍. പാക്കിസ്ഥാന്‍ ടീം മാനേജര്‍ ചീഫ് സെലക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com