വാതുവയ്പ്പ്: കുറ്റം സമ്മതിച്ച് മുന്‍ പാക്ക് താരം, തടവ് ശിക്ഷ 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വാതുവയ്പ്പില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് ജയില്‍ ശിക്ഷ വിധിച്ചത്
വാതുവയ്പ്പ്: കുറ്റം സമ്മതിച്ച് മുന്‍ പാക്ക് താരം, തടവ് ശിക്ഷ 

വാതുവയ്പ് കേസില്‍ മുന്‍ പാക്ക് താരം നസീര്‍ ജംഷദിന് ജയില്‍ ശിക്ഷ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വാതുവയ്പ്പില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് 17 മാസം ജയില്‍ ശിക്ഷ വിധിച്ചത്. ജംഷദ് കോഴ വാങ്ങിയതായി സമ്മതിച്ചതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. താരത്തിനൊപ്പം പിടിയിലായ യൂസഫ് അന്‍വറിന് 40 മാസവും ഇജാസിന് 30 മാസവുമാണ് തടവു ശിക്ഷ. വാതുവയ്പ്പില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് ഇരുവരുമെന്ന് കണ്ടെത്തിയിരുന്നു.

33 കാരനായ ജംഷദിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പത്ത് വര്‍,ത്തേക്ക് വിലക്കിയിരുന്നു. 2018 ഓഗസ്റ്റിലാണ് താരത്തിനെതിരെ വിലക്കേര്‍പ്പെടുത്തിയത്. 2016ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും 2017ല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലിഗിലും വാതുവയ്പ്പ് നടന്നതായാണ് കണ്ടെത്തല്‍. ഇരു ടൂര്‍ണമെന്റുകളിലും ആദ്യ രണ്ട് പന്തില്‍ ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് വഴങ്ങാതിരിക്കാന്‍ ഇടപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. ഇതിന് പ്രതിഫലമായി 30,000 പൗണ്ട് ലഭിച്ചു. 

മറ്റ് താരങ്ങളെ വാതുവയ്പ് സംഘവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി ജംഷദ് പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിരുന്നു. 8 ഏകദിനങ്ങളും രണ്ട് ടെസ്റ്റ മത്സരങ്ങളിലുമടക്കം പാക്കിസ്ഥാന്‍ ദേശീയ ടീമിനുവേണ്ടി കളത്തിലിറങ്ങിയ താരമാണ് നസീര്‍ ജംഷദ്. 17 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചിറങ്ങിയാലും വിലക്ക് തുടരുന്നതിനാല്‍ താരം ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരത്തിന് സാധ്യതയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com