ഷമിയെ എന്തിനാണ് മാറ്റിയത്? എനിക്കറിയില്ല ഇതെന്തു തീരുമാനമാണെന്ന്; വിമര്‍ശനവുമായി ഹര്‍ഭജന്‍

ഷമിയെ എന്തിനാണ് മാറ്റിയത്? എനിക്കറിയില്ല ഇതെന്തു തീരുമാനമാണെന്ന്; വിമര്‍ശനവുമായി ഹര്‍ഭജന്‍
ഷമിയെ എന്തിനാണ് മാറ്റിയത്? എനിക്കറിയില്ല ഇതെന്തു തീരുമാനമാണെന്ന്; വിമര്‍ശനവുമായി ഹര്‍ഭജന്‍

ന്യൂസീലാന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ പേസര്‍ മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. എന്തുകൊണ്ടാണ് ഷമിയെ മാറ്റിയതന്ന് തനിക്കറിയില്ലെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രി മാച്ച്  ഷോയില്‍ ഹര്‍ഭജന്‍ പറഞ്ഞു.

ഷമിക്കു പകരം ഫാസ്റ്റ് ബൗളര്‍ നവദീപ് സൈനിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവദീപിനെ ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച ഹര്‍ഭജന്‍ സിങ് അതുപക്ഷേ ഷമിക്കു പകരം ആവരുതായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ഒന്നാം ഏകദിനത്തില്‍ മെച്ചമല്ലാത്ത പ്രകടനം പുറത്തെടുത്ത ശര്‍ദുല്‍ താക്കൂറിനെ മാറ്റണമായിരുന്നുവെന്നാണ് ഹര്‍ഭജന്‍ സൂചിപ്പിച്ചത്.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ മുഖ്യ ആയുധം ഷമിയാണെന്നു സൂചിപ്പിച്ചാണ് രണ്ടാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചത്. ടോസ് നേടിയതിനു ശേഷം ഇക്കാര്യം ക്യാപ്റ്റന്‍ കോഹ്ലി തുറന്നുപറയുകയും ചെയ്തു. ''ഷമി ഞങ്ങളുടെ പ്രധാന ബൗളറാണ്. ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഷമിക്കു വിശ്രമം ആവശ്യമുണ്ട്'' കോഹ്ലി പറഞ്ഞു.

സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് അനുകൂലിച്ചു. മികച്ച ബൗളറാണ് സൈനിയെന്ന് കപില്‍ ദേവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com