156-3ല്‍ നിന്ന് 177ന് ഓള്‍ ഔട്ട്; ഇന്ത്യയെ തകര്‍ത്തിട്ട് ബംഗ്ലാദേശ്; നാല് റണ്‍സിനിടെ വീണത് നാല് വിക്കറ്റ് 

അര്‍ഹിച്ച സെഞ്ചുറിക്കരികില്‍ എത്താനാവാതെ യശസ്വി 88 റണ്‍സ് എടുത്ത് മടങ്ങി
156-3ല്‍ നിന്ന് 177ന് ഓള്‍ ഔട്ട്; ഇന്ത്യയെ തകര്‍ത്തിട്ട് ബംഗ്ലാദേശ്; നാല് റണ്‍സിനിടെ വീണത് നാല് വിക്കറ്റ് 

ണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 177 റണ്‍സില്‍ ഒതുക്കി ബംഗ്ലാദേശ്. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത ബൗളിങ് മികവ് കന്നി കിരീടത്തില്‍ മുത്തമിടാനായി ബംഗ്ലാദേശ് അണ്ടര്‍ 19 ടീം ഫൈനലിലും പുറത്തെടുത്തു. ഇതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 47.3 ഓവറില്‍ 177 റണ്‍സിന് അവസാനിച്ചു. 

മൂന്ന് വിക്കറ്റ് വീഴ്ത്തി അവിഷേക് ദാസുംസ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ഷോരിഫുള്‍ ഇസ്ലാമും, സക്കീബുമാണ് ഇന്ത്യയെ തകര്‍ത്തിട്ടത്. റണ്‍സ് അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 177ന് ഓള്‍ ഔട്ടായത്. 

മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ടൂര്‍ണമെന്റിലെ ടോപ് റണ്‍ സ്‌കോററായ യശസ്വി ജയ്‌സ്വാള്‍ സമ്മര്‍ദത്തില്‍ നിന്ന് മറ്റൊരു മികച്ച ഇന്നിങ്‌സ് കൂടി പുറത്തെടുത്തു. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറിക്കരികില്‍ എത്താനാവാതെ യശസ്വി 88 റണ്‍സ് എടുത്ത് മടങ്ങി. 

121 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും അടിച്ചാണ് യശസ്വി 88 റണ്‍സ് നേടി ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദിലക് വര്‍മയും യശസ്വിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിലകിന്റെ വിക്കറ്റ് വീഴ്ത്തി സക്കിബ് തന്റെ മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. 

65 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്താണ് തിലക് മടങ്ങിയത്. 22 റണ്‍സ് എടുത്ത് നിന്ന ധ്രുവ് ചന്ദ് റണ്‍ഔട്ടാവുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് പോയി. നാല് റണ്‍സിന് ഇടയില്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണു.72 റണ്‍സിന് ഇടയിലാണ് ഇന്ത്യയുടെ 9 വിക്കറ്റുകള്‍ നഷ്ടമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com