അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; ടോസ് ബംഗ്ലാദേശിന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, പാകിസ്ഥാനെ തകര്‍ത്ത ടീമുമായി ഇന്ത്യ 

ഹസന്‍ മുറാദിനെ പകരം അവിഷേക് ദാസ് ടീമിലേക്കെത്തിയതാണ് ബംഗ്ലാദേഷ് ടീമില്‍ വന്ന മാറ്റം
അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; ടോസ് ബംഗ്ലാദേശിന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, പാകിസ്ഥാനെ തകര്‍ത്ത ടീമുമായി ഇന്ത്യ 

പോച്ചെഫ്‌സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പാകിസ്ഥാനെതിരെ സെമി ഫൈനല്‍ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ഫൈനലില്‍ ഇറക്കുന്നത്. ഹസന്‍ മുറാദിനെ പകരം അവിഷേക് ദാസ് ടീമിലേക്കെത്തിയതാണ് ബംഗ്ലാദേഷ് ടീമില്‍ വന്ന മാറ്റം. 

തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് ലോക കിരീടങ്ങളുടെ എണ്ണം അഞ്ചിലേക്കെത്തിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് ലക്ഷ്യം വെക്കുന്നത് കന്നി കിരീടവും. പാകിസ്ഥാനെ സെമി ഫൈനലില്‍ പത്ത് വിക്കറ്റിന് തകര്‍ത്ത ഓപ്പണിങ് സഖ്യം തന്നെയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 

ഓപ്പണിങ്ങില്‍ യശസ്വി ജയ്‌സ്വാളും, ദിവ്യാന്‍ഷ് സക്‌സേനയും മൂന്നാമതിറങ്ങുന്ന നായകന്‍ പ്രിയം ഗാര്‍ഗും ഇന്ത്യക്ക് പോസിറ്റീവ് ഫീല്‍ നല്‍കുന്നു. അഞ്ച് കളിയില്‍ നിന്ന് 312 റണ്‍സ് 156 എന്ന ബാറ്റിങ് ശരാശരിയില്‍ യശസ്വി സ്‌കോര്‍ ചെയ്ത് കഴിഞ്ഞു. രണ്ട് കളിയില്‍ മാത്രമാണ് യശസ്വിയുടെ വിക്കറ്റ് വീഴ്ത്താന്‍ എതിര്‍ ടീമിനായത്. 29 റണ്‍സ് ആണ് യശസ്വിയുടെ ടൂര്‍ണമെന്റിലെ കുറഞ്ഞ സ്‌കോര്‍. ഇതൊഴികെ മറ്റെല്ലാ ഇന്നിങ്‌സിലും യശസ്വി അര്‍ധശതകമോ അതില്‍ കൂടുതലോ കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com