ഞാന്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍...ഔട്ട് ആയ വിധം കുറ്റബോധമുണ്ടാക്കും; പൊരുതി വീണതിന് പിന്നാലെ നവ്ദീപ് സെയ്‌നി 

'ഞാന്‍ പുറത്തായ വീഡിയോ കണ്ടാല്‍ ഉറപ്പായും എനിക്ക് കുറ്റബോധമുണ്ടാവും. ഞാന്‍ ഔട്ടായിരുന്നില്ലെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ'
ഞാന്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍...ഔട്ട് ആയ വിധം കുറ്റബോധമുണ്ടാക്കും; പൊരുതി വീണതിന് പിന്നാലെ നവ്ദീപ് സെയ്‌നി 

ഓക് ലന്‍ഡ്: കളിയും പരമ്പരയും നഷ്ടപ്പെട്ടെങ്കിലും ഓക് ലന്‍ഡില്‍ എട്ടാം വിക്കറ്റില്‍ നവ്ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ചേര്‍ന്നെടുത്ത 76 റണ്‍സ് അടുത്തെങ്ങും ആരാധകര്‍ മറക്കാനിടയില്ല. ജഡേജയെ ഒരറ്റത്ത് നിര്‍ത്തി സെയ്‌നി സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാല്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിക്കവെ ജാമിസണിന് വിക്കറ്റ് നല്‍കിയ സെയ്‌നിക്ക് മടങ്ങേണ്ടി വന്നു. 

ഞാന്‍ പുറത്തായ വീഡിയോ കണ്ടാല്‍ ഉറപ്പായും എനിക്ക് കുറ്റബോധമുണ്ടാവും. ഞാന്‍ ഔട്ടായിരുന്നില്ലെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ. ഫ്‌ലാറ്റ് വിക്കറ്റായിരുന്നു. അവസാനം വരെ നില്‍ക്കാനായാല്‍ വിജയ ലക്ഷ്യത്തിന് അടുത്തെത്താമെന്ന് എനിക്കുറപ്പായി, സെയ്‌നി പറയുന്നു. 

ബൗണ്ടറിയടിക്കാന്‍ പാകത്തില്‍ ഡെലിവറി വന്നാല്‍ അത് നഷ്ടപ്പെടുത്തരുത് എന്ന് ജഡേജ എന്നോട് പറഞ്ഞു. അതല്ലെങ്കില്‍ സിംഗിളോ, ഡബിളോ എടുക്കാം. ക്ഷമയോടെ നില്‍ക്കാന്‍ ശ്രമിക്കുക. കളി നമുക്ക് അവസാനം വരെ കൊണ്ടുപോകാനാവുമെന്നും ജഡേജ ക്രീസില്‍ വെച്ച് എന്നോട് പറഞ്ഞു. 

49 പന്തില്‍ നിന്ന് 45 റണ്‍സാണ് സെയ്‌നി നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന നിലയില്‍ നിന്ന് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് ഒഴിവാക്കാന്‍ സെയ്‌നിക്കായി. വാലറ്റം ഇതുപോലെ പിടിച്ചു നില്‍ക്കുമ്പോള്‍ മധ്യനിരയെ അത് പ്രചോദിപ്പിക്കുമെന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com