'ഓഫ് സൈഡില്‍ ദൈവം കളിക്കുന്നത് പോലെ തോന്നും'; കിവീസ് താരത്തെ പ്രശംസയില്‍ മൂടി ശര്‍ദുല്‍ താക്കൂര്‍ 

'എല്ലാ കളിയും പ്രധാനപ്പെട്ടതാണ്. 2-0ന് പിന്നില്‍ നില്‍ക്കുകയാണെങ്കിലും അവസാന മത്സരത്തെ പ്രാധാന്യത്തോടെ കാണുന്നു'
'ഓഫ് സൈഡില്‍ ദൈവം കളിക്കുന്നത് പോലെ തോന്നും'; കിവീസ് താരത്തെ പ്രശംസയില്‍ മൂടി ശര്‍ദുല്‍ താക്കൂര്‍ 

ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡിന്റെ നെണൂംതൂണ്‍ റോസ് ടെയ്‌ലറെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ മീഡിയം പേസര്‍ ശര്‍ദുല്‍ താക്കൂര്‍. ലെഗ് സൈഡില്‍ ദൈവം കളിക്കുന്നത് പോലെ ടെയ്‌ലര്‍ കളിക്കുന്നു എന്നാണ് ശര്‍ദുല്‍ പറയുന്നത്. 

കഴിഞ്ഞ രണ്ട് കളിയിലും ടെയ്‌ലറെ പുറത്താക്കാന്‍ അവസരമുണ്ടായി. എന്നാല്‍ അത് മുതലാക്കാന്‍ ഞങ്ങള്‍ക്കായില്ല. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ടെയ്‌ലറെ മടക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും ശര്‍ദുല്‍ പറഞ്ഞു. 

എല്ലാ കളിയും പ്രധാനപ്പെട്ടതാണ്. 2-0ന് പിന്നില്‍ നില്‍ക്കുകയാണെങ്കിലും അവസാന മത്സരത്തെ പ്രാധാന്യത്തോടെ കാണുന്നു. എല്ലാ രാജ്യാന്തര മത്സരവും പ്രധാനപ്പെട്ടതാണ്. 2-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പിന്നെ സ്വതന്ത്രമായി കളിക്കാനാവുമെന്നും ശര്‍ദുല്‍ പറഞ്ഞു. 

ന്യൂസിലാന്‍ഡിലേക്കെത്തുമ്പോള്‍ ഓരോ ഗ്രൗണ്ടിലും ഒരു വശത്ത് സൈഡില്‍ ചെറിയ ബൗണ്ടറിയാണുള്ളത്. ഇതനുസരിച്ച് ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കണം. ഗ്രൗണ്ടിലെ അളവുകളെല്ലാം വെച്ച് നോക്കുമ്പോള്‍ ന്യൂസിലാന്‍ഡില്‍ കളിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും ശര്‍ദുല്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com