ട്വന്റി20യില്‍ ഇരട്ട ശതകം നേടാന്‍ പ്രാപ്തരായ മൂന്ന് താരങ്ങള്‍; യുവരാജ് സിങ് പ്രവചിക്കുന്നു

'ട്വന്റി20യില്‍ ഇരട്ട ശതകം നേടുക എന്നാല്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അത് അസാധ്യമല്ല'
ട്വന്റി20യില്‍ ഇരട്ട ശതകം നേടാന്‍ പ്രാപ്തരായ മൂന്ന് താരങ്ങള്‍; യുവരാജ് സിങ് പ്രവചിക്കുന്നു

മെല്‍ബണ്‍: ട്വന്റി20യില്‍ വ്യക്തിഗത സ്‌കോര്‍ 200 കടത്താന്‍ സാധിക്കുമോ? അസാധ്യമല്ല അതെന്നാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് പറയുന്നത്. അതിന് പ്രാപ്തരായ മൂന്ന് കളിക്കാരുടെ പേരുകളും യുവി പറയുന്നുണ്ട്. 

ട്വന്റി20യില്‍ ഇരട്ട ശതകം നേടുക എന്നാല്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അത് അസാധ്യമല്ല. ഈ നാളുകളില്‍ ക്രിക്കറ്റ് മുന്‍പോട്ടു പോവുന്നത് കാണുമ്പോള്‍ ഒന്നും അസാധ്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം, യുവി പറഞ്ഞു. 

ട്വന്റി20യില്‍ ഇരട്ട ശതകം കണ്ടെത്താനാവും. ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ പേരാണ് യുവി ആദ്യം പറയുന്നത്. മൂന്നാമത് യുവി മുന്‍പോട്ട് വെക്കുന്നത് ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെയാണ്. 

ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകമുള്ള താരമാണ് രോഹിത് ശര്‍മ. ക്രിസ് ഗെയ്‌ലിന്റേയും ഡിവില്ലിയേഴ്‌സിന്റേയുമെല്ലാം പ്രഹരശേഷി ക്രിക്കറ്റ് ലോകത്തിന് വ്യക്തമാണ്. എന്നാല്‍ യുവി പറയുന്നത് പോലെ ഈ മൂന്ന് പേര്‍ക്ക് ട്വന്റി20യില്‍ ഇരട്ട ശതകം സാധ്യമാവുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com