ബംഗ്ലാദേശ് ടീമിനെതിരെ നടപടി വരുന്നു? ബംഗ്ലാ താരങ്ങളുടെ പെരുമാറ്റം ഐസിസി പരിശോധിക്കും 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഐസിസി വ്യക്തമാക്കിയതായി ഇന്ത്യന്‍ അണ്ടര്‍ 19 ടീം മാനേജര്‍ അനില്‍ പട്ടേല്‍ പറഞ്ഞു
ബംഗ്ലാദേശ് ടീമിനെതിരെ നടപടി വരുന്നു? ബംഗ്ലാ താരങ്ങളുടെ പെരുമാറ്റം ഐസിസി പരിശോധിക്കും 

ണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ വിജയ റണ്‍സ് നേടിയതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റം ഐസിസി പരിശോധിക്കും. എന്താണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഐസിസി വ്യക്തമാക്കിയതായി ഇന്ത്യന്‍ അണ്ടര്‍ 19 ടീം മാനേജര്‍ അനില്‍ പട്ടേല്‍ പറഞ്ഞു. 

യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. ഗ്രൗണ്ടിലെ അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ഐസിസി എന്താണ് അവിടെ നടന്നതെന്ന് നമ്മളെ അറിയിക്കും, ആ സമയം റഫറി എന്റെ അടുത്തേക്ക് വന്ന് സംഭവിച്ചതില്‍ ക്ഷമ ചോദിച്ചു, പട്ടേല്‍ പറഞ്ഞു. 

കളിയിലും മത്സരത്തിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ ഐസിസി ഗൗരവമായി പരിശോധിക്കുമെന്ന് മാച്ച് റഫറി എന്നോട് പറഞ്ഞു. ഐസിസിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ ടീം മാനേജര്‍ പറഞ്ഞു. 

വിജയ റണ്‍ നേടിയതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിങ് റൂമില്‍ നിന്ന് കൂട്ടമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയും, ഇന്ത്യന്‍ കളിക്കാരോട് മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. ഇന്ത്യന്‍-ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് ഉന്തും തള്ളുമുണ്ടായി. മത്സരത്തിന് ഇടയിലും തുടരെ പ്രകോപനപരമായ വാക്കുകളുമായാണ് ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com