ചഹലിന് പകരം ബിഷ്‌നോയെ കളിപ്പിക്കണമെന്ന മുറവിളി; പ്രതികരണവുമായി ഹര്‍ഭജന്‍ സിങ് 

'സമയം മുന്‍പോട്ടു പോവുമ്പോള്‍ എങ്ങനെയാണോ വളരുന്നത് അതുപോലെ അവന്‍ വളരുന്നത് കാണാനാണ് എനിക്കാഗ്രഹം'
ചഹലിന് പകരം ബിഷ്‌നോയെ കളിപ്പിക്കണമെന്ന മുറവിളി; പ്രതികരണവുമായി ഹര്‍ഭജന്‍ സിങ് 

ന്ത്യന്‍ ടീമിലേക്ക് രവി ബിഷ്‌നോയിയെ പരിഗണിക്കണം എന്ന ആവശ്യം ശക്തമാണ്. ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ പോലും ഫൈനലില്‍ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് ബിഷ്‌നോയ് ജയ പ്രതീക്ഷ നല്‍കിയതോടെയാണ് ചേട്ടന്മാര്‍ക്കൊപ്പം ബിഷ്‌നോയിയെ കളിപ്പിക്കണം എന്ന ആവശ്യമുയര്‍ന്നത്. ഇതിനോട് ഇപ്പോള്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 

ബിഷ്‌നോയിയെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. സമയം മുന്‍പോട്ടു പോവുമ്പോള്‍ എങ്ങനെയാണോ വളരുന്നത് അതുപോലെ അവന്‍ വളരുന്നത് കാണാനാണ് എനിക്കാഗ്രഹം. ഇപ്പോള്‍ ബിഷ്‌നോയ് നന്നായി കളിച്ചു. ഇനി ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും എങ്ങനെയാണ് കളിക്കുന്നത് എന്നാണ് നോക്കേണ്ടത്. അവിടെ സ്ഥിരത കാണിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് എന്തായാലും വിളിയെത്തും, ഹര്‍ഭജന്‍ പറഞ്ഞു. 

ഗൂഗ്ലിയേക്കാള്‍ കൂടുതല്‍ ബിഷ്‌നോയ് ലെഗ് സ്പിന്‍ എറിയുന്നത് കാണാനാണ് എനിക്കാഗ്രഹം. ഇത്രയും സ്പിന്നര്‍മാര്‍ നമുക്ക് മുന്‍പിലുള്ളത് സന്തോഷം നല്‍കുന്നു. നമുക്ക് ചഹലുണ്ട്, ഇപ്പോള്‍ ബിഷ്‌നോയും, രാഹുല്‍ ചഹറും. എന്നാല്‍ അമിത് മിശ്രയെ മറക്കരുത്. അമിത് മിശ്രയെ ഇപ്പോള്‍ പരിഗണിക്കുന്നില്ലെങ്കിലും ഇനിയും ഒരുപാട് ക്രിക്കറ്റ് മിശ്രയില്‍ ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, ഹര്‍ഭജന്‍ പറഞ്ഞു. 

17 വിക്കറ്റാണ് ബിഷ്‌നോയ് അണ്ടര്‍ 19 ലോകകപ്പില്‍ വീഴ്ത്തിയത്. 2000ല്‍ ശലഭ ശ്രീവാസ്തവയും, 2002ല്‍ അഭിഷേക് ശര്‍മയും, 2014ല്‍ കുല്‍ദീപ് യാദവും, 2018ല്‍ അങ്കുല്‍ റോയിയും 15 വിക്കറ്റുകള്‍ വീഴ്ത്തി തീര്‍ത്ത റെക്കോര്‍ഡും ബിഷ്‌നോയ് ഇവിടെ മറികടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com