ചഹലിലൂടെ തിരിച്ചടിച്ച് ഇന്ത്യ, തുടരെ വിക്കറ്റ് വീഴ്ത്തി; വിജയ ലക്ഷ്യത്തിനരികെ സമ്മര്‍ദത്തില്‍ ന്യൂസിലാന്‍ഡ് 

മൂന്ന് വിക്കറ്റ് വീഴ്ത്തി ചഹലാണ് ഇന്ത്യയ്ക്ക് കളിയില്‍ വിജയ പ്രതീക്ഷ നല്‍കിയത്
ചഹലിലൂടെ തിരിച്ചടിച്ച് ഇന്ത്യ, തുടരെ വിക്കറ്റ് വീഴ്ത്തി; വിജയ ലക്ഷ്യത്തിനരികെ സമ്മര്‍ദത്തില്‍ ന്യൂസിലാന്‍ഡ് 

ബേ ഓവല്‍: മികച്ച നിലയില്‍ ചെയ്‌സ് ചെയ്ത് തുടങ്ങിയ ന്യൂസിലാന്‍ഡിനെ മധ്യഓവറുകളില്‍ തളച്ച് ഇന്ത്യ. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ നിന്ന് നാല് വിക്കറ്റ് നഷ്ടത്തിലേക്ക് 189 റണ്‍സിലേക്ക് വീഴ്ത്തിയാണ് ഇന്ത്യ ആതിഥേയരെ സമ്മര്‍ദത്തിലാക്കുന്നത്. 40  ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് കിവീസ്. 

ഇന്ത്യ മുന്‍പില്‍ വെച്ച 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണിങ്ങില്‍ ഗപ്റ്റിലും നികോള്‍സും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗപ്റ്റില്‍ 46 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും പറത്തി 66 റണ്‍സ് നേടി. ഗപ്റ്റിലെ ബൗള്‍ഡ് ആക്കി ചഹലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. 

നികോള്‍സ് 103 പന്തില്‍ നിന്ന് 9 ഫോറിന്റെ അകമ്പടിയോടെ 80 റണ്‍സ് എടുത്ത് ശര്‍ദുലിന് മുന്‍പില്‍ വീണു. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്ത റോസ് ടെയ്‌ലറെ ബേ ഓവലില്‍ ഇന്ത്യ നേരത്തെ മടക്കി. 12 റണ്‍സ് എടുത്ത് നിന്ന ടെയ്‌ലറെ ജഡേജ നായകന്‍ കോഹ് ലി ഷോര്‍ട്ട് കവറില്‍ പിടികൂടി. 

പരിക്കില്‍ നിന്ന് തിരിച്ചെത്തിയ കെയിന്‍ വില്യംസണിനും പിടിച്ചു നില്‍ക്കാനായില്ല. 22 റണ്‍സ് എടുത്ത് നില്‍ക്കെ ചഹല്‍ വില്യംസണിനെ മായങ്കിന്റെ കൈകളിലെത്തിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തി ചഹലാണ് ഇന്ത്യയ്ക്ക് കളിയില്‍ വിജയ പ്രതീക്ഷ നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com