'ഈ കണക്ക് ഏപ്രിലില്‍ തീര്‍ക്കാം'; നീഷാമിന്റെ വെല്ലുവിളിക്ക് മറുപടിയുമായി രാഹുല്‍ 

രാഹുല്‍ സിംഗിള്‍ എടുക്കുന്നതിനിടെയുണ്ടായ സംഭവം ഗ്രൗണ്ടില്‍ വെച്ച് തന്നെ ചിരിയില്‍ അവസാനിച്ചു
'ഈ കണക്ക് ഏപ്രിലില്‍ തീര്‍ക്കാം'; നീഷാമിന്റെ വെല്ലുവിളിക്ക് മറുപടിയുമായി രാഹുല്‍ 

ബേ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തിന് ഇടയില്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലും, കിവീസ് താരം നീഷാമും തമ്മില്‍ ചെറുതായൊന്ന് ഉരസിയിരുന്നു. രാഹുല്‍ സിംഗിള്‍ എടുക്കുന്നതിനിടെയുണ്ടായ സംഭവം ഗ്രൗണ്ടില്‍ വെച്ച് തന്നെ ചിരിയില്‍ അവസാനിച്ചു. എന്നാലിതിന്റെ ബാക്കിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. 

ഏപ്രീലിലേക്ക് റണ്‍സ് ബാക്കി വെക്കാന്‍ മറക്കല്ലേ എന്നും പറഞ്ഞാണ് ഗ്രൗണ്ടില്‍ കണ്ടതിന്റെ ബാക്കിയുമായി നീഷാം ട്വിറ്ററിലെത്തിയത്. ഐപിഎല്‍ മുന്‍പില്‍ വെച്ചായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഗ്രൗണ്ടില്‍ വെച്ച് നീഷാമിനോട് തര്‍ക്കിക്കുന്ന ഫോട്ടോ പങ്കുവെച്ച് രാഹുല്‍ എഴുതിയത്, നമുക്ക് ഈ കണക്ക് ഏപ്രിലില്‍ തീര്‍ക്കാമെന്നാണ്. 

കരിയറിലെ മികച്ച ഫോമില്‍ കളിക്കുന്ന രാഹുലിനെ നിയന്ത്രിക്കുക എന്നതായിരുന്നു ട്വന്റി20, ഏകദിന പരമ്പരകളില്‍ കിവീസിന്റെ പ്രധാന തലവേദന. എന്നാല്‍ ഏകദിനത്തില്‍ രാഹുലിന്റെ മികച്ച ഇന്നിങ്‌സിനൊപ്പം മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നില്‍ക്കാനാവാതെ വന്നതോടെ കിവീസിന് ആശ്വസിക്കാന്‍ വക ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com