പൃഥ്വിയെ കളിപ്പിക്കരുത്, ഗില്ലിനോടുള്ള അനിതിയാവും; കിവീസിനെതിരെ ശുഭ്മാന്‍ ടീമിലെത്തണമെന്ന് ഹര്‍ഭജന്‍ 

റിസര്‍വ് ഓപ്പണറായി ടീമില്‍ തുടരുന്ന ശുഭ്മാന്‍ ഗില്ലിന് കളിക്കാന്‍ അവസരം ലഭിക്കണം
പൃഥ്വിയെ കളിപ്പിക്കരുത്, ഗില്ലിനോടുള്ള അനിതിയാവും; കിവീസിനെതിരെ ശുഭ്മാന്‍ ടീമിലെത്തണമെന്ന് ഹര്‍ഭജന്‍ 

ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പൃഥ്വി ഷാക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കണമെന്ന് ഹര്‍ഭജന്‍ സിങ്. ഇന്ത്യ എക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തില്‍ നിന്ന് സീനിയര്‍ ടീമിന് വേണ്ടി കളിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് ശുഭ്മാന്‍ തെളിയിക്കുന്നതായി ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

റിസര്‍വ് ഓപ്പണറായി ടീമില്‍ തുടരുന്ന ശുഭ്മാന്‍ ഗില്ലിന് കളിക്കാന്‍ അവസരം ലഭിക്കണം. മികച്ച ഫോമിലാണ് ശുഭ്മാന്‍. മായങ്ക് അഗര്‍വാളിനും മുന്‍പേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ പൃഥ്വിക്കായിരുന്നു, ഹര്‍ഭജന്‍ പറഞ്ഞു. 

പൃഥ്വിയും ഇന്ത്യ എക്ക് വേണ്ടി മികവ് കാണിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജനെ ദാസ് ഗുപ്ത എതിര്‍ത്തത്. പൃഥ്വിക്ക് പരിക്കേറ്റാല്‍ ഗില്ലിന് അവസരം ലഭിക്കുമെന്നായിരുന്നു ദാസ്ഗുപ്തയുടെ വാക്കുകള്‍. എന്നാല്‍, ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ ഹനുമാ വിഹാരിക്ക് പകരം പരിഗണിക്കുന്നതിനോട് എതിര്‍ത്താണ് ഹര്‍ഭജനും ദാസ്ഗുപ്തയും പ്രതികരിച്ചത്. 

വെസ്റ്റ് ഇന്‍ഡീസില്‍ അവസാനം കളിച്ചപ്പോള്‍ ഹനുമാ വിഹാരി മാന്‍ ഓഫ് ദി സീരിസായിരുന്നു. ഇത് ചൂണ്ടിയാണ് ഹനുമാ വിഹാരിക്ക് പകരം ഗില്ലിനെ കൊണ്ടുവരുന്നതിനെ ദാസ്ഗുപ്ത എതിര്‍ക്കുന്നത്. ഒരു ഇരട്ട ശതകത്തിന്റെ പേരില്‍ ഗില്ലിനെ ഹനുമാ വിഹാരിക്ക് പകരം പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com