ബൂമ്ര ഇപ്പോഴും ഭീഷണിയാണ്; വിമര്‍ശനം ഉയരവെ ഇന്ത്യന്‍ സ്റ്റാര്‍ പേസറെ പിന്തുണച്ച് വില്യംസണ്‍ 

ബൂമ്ര ഇപ്പോഴും ഭീഷണി തന്നെയാണെന്ന് വില്യംസണ്‍ പറയുന്നു. എല്ലാ ഫോര്‍മാറ്റിലും ലോകോത്തര ബൗളറാണ് ബൂമ്രയെന്ന് ഞങ്ങള്‍ക്കറിയാം
ബൂമ്ര ഇപ്പോഴും ഭീഷണിയാണ്; വിമര്‍ശനം ഉയരവെ ഇന്ത്യന്‍ സ്റ്റാര്‍ പേസറെ പിന്തുണച്ച് വില്യംസണ്‍ 

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബൂമ്രയുടെ ഫോമില്ലായ്മയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കണക്കുകളില്‍ ബൂമ്രയുടെ ഫോമില്ലായ്മ വ്യക്തമാവുമ്പോള്‍ താരത്തെ പിന്തുണച്ച് എത്തുകയാണ് കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍. 

ബൂമ്ര ഇപ്പോഴും ഭീഷണി തന്നെയാണെന്ന് വില്യംസണ്‍ പറയുന്നു. എല്ലാ ഫോര്‍മാറ്റിലും ലോകോത്തര ബൗളറാണ് ബൂമ്രയെന്ന് ഞങ്ങള്‍ക്കറിയാം. കയ്യില്‍ പന്തുള്ളപ്പോഴെല്ലാം ബൂമ്ര അപകടകാരിയാണ്. ഒരു ഇടവേളക്ക് ശേഷമാണ് ബൂമ്ര വരുന്നത്. എന്നല്‍ ബൂമ്ര നന്നായി പന്തെറിയുന്നു എന്നാണ് പരമ്പരയില്‍ എനിക്ക് തോന്നിയതെന്നും വില്യംസണ്‍ പറഞ്ഞു. 

നിലവില്‍ തുടര്‍ച്ചയായ നാല് ഏകദിനങ്ങളിലാണ് ബൂമ്ര വിക്കറ്റ് വീഴ്ത്താനാവാതെ കളിച്ചത്. ഇത് ആദ്യമായിട്ടാണ് ബൂമ്ര ഉഭയകക്ഷി പരമ്പര വിക്കറ്റ് വീഴ്ത്താനാവാതെ അവസാനിപ്പിക്കുന്നത്. 050, 064, 053 എന്നിങ്ങനെയാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്ന് പരമ്പരയിലെ ബൂമ്രയുടെ കണക്കുകള്‍. എറിഞ്ഞ 30 ഓവറില്‍ വഴങ്ങിയത് 167 റണ്‍സ്. അതില്‍ 1 മെയ്ഡന്‍ ഓവറും.

2020ലെ കളിച്ച ആറ് ഏകദിനങ്ങളില്‍ നിന്ന് ബൂമ്ര വീഴ്ത്തിയത് ഒരു വിക്കറ്റ്. എന്നാല്‍ ട്വന്റി20യില്‍ ഈ വര്‍ഷം ഏകദിനത്തിനേക്കാള്‍ മികവ് കാണിക്കാന്‍ ബൂമ്രക്കായി. 2020ല്‍ കളിച്ച ഏഴ് ട്വന്റി20യില്‍ നിന്ന് എട്ട് വിക്കറ്റാണ് ബൂമ്ര വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com