രാഹുലും ശ്രേയസും നേടിയത് 421 റണ്‍സ്, മറ്റുള്ളവര്‍ 423; ധോനി-യുവി കൂട്ടുകെട്ടിന്റെ വഴിയേ അവരും 

2007ല്‍ യുവിയും ധോനിയും ചേര്‍ന്ന് പാകിസ്ഥാനെതിരെ ഈ സ്ഥാനത്ത് കളിച്ച് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് ശേഷം അതിലേക്കെത്തുന്നത് രാഹുലും ശ്രേയസും മാത്രമാണ്
രാഹുലും ശ്രേയസും നേടിയത് 421 റണ്‍സ്, മറ്റുള്ളവര്‍ 423; ധോനി-യുവി കൂട്ടുകെട്ടിന്റെ വഴിയേ അവരും 

2016 ഏപ്രില്‍ മുതല്‍ നാലാം സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചത് 13 കളിക്കാരെ. ശ്രേയസ് അയ്യരിലേക്ക് ഇന്ത്യ എത്തുന്നതിന് മുന്‍പ് ഈ 13 താരങ്ങള്‍ കൂടി കളിച്ചത് 91 ഇന്നിങ്‌സ്. ഈ 13 പേരുടേയും ശരാശരിയെടുക്കുമ്പോള്‍ വരുന്നത് 35.14. ഇവരില്‍ നിന്ന് വന്നത് 3 സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും. എന്നാല്‍, 8 ഇന്നിങ്‌സ് മാത്രം നാലാം സ്ഥാനത്ത് കളിച്ച ശ്രേയസിന്റെ കണക്കുകള്‍ പാടേ വ്യത്യസ്തമാണ്. 

നാലാം സ്ഥാനത്ത് എട്ട് ഇന്നിങ്‌സുകള്‍ മാത്രം കളിച്ച ശ്രേയസിന്റെ ശരാശരി 56.85 ആണ്. നേടിയത് ഒരു സെഞ്ചുറിയും നാല് അര്‍ധശതകവും. 13 കളിക്കാര്‍ക്ക് ഒരുമിച്ച് സാധിക്കാതിരുന്നതാണ് ശ്രേയസിന് ഒറ്റക്ക് കഴിഞ്ഞത്. 

നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും നിന്ന് രണ്ട് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്നത് 2007ന് ശേഷം ഇന്ത്യന്‍ ടീമില്‍ ആദ്യമാണ്. 2007ല്‍ യുവിയും ധോനിയും ചേര്‍ന്ന് പാകിസ്ഥാനെതിരെ ഈ സ്ഥാനത്ത് കളിച്ച് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് ശേഷം അതിലേക്കെത്തുന്നത് രാഹുലും ശ്രേയസും മാത്രമാണ്. 

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസും രാഹുലും ചേര്‍ന്നെടുത്തത് 421 റണ്‍സ് ആണ്. ബാക്കിയുള്ള ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാര്‍ എടുത്തത് 423 റണ്‍സും. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ മുപ്പത്തിനാലുകാരനായ കേദാര്‍ ജാദവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം എന്ന മുറവിളിയും ശക്തമാണ്. ഇനിയൊരു അഞ്ച് വര്‍ഷം കൂടി ഇന്ത്യക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന മനീഷ് പാണ്ഡേയെ ഇനിയും ബെഞ്ചിലിരുത്തരുതെന്ന വിലയിരുത്തലും ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com