വായില്‍ വെള്ളമൂറിച്ച് സംഗക്കാര, അമ്മിക്കല്ലില്‍ അരച്ച് പോള്‍ സാംബോള്‍, സംഭവം നമ്മുടെ നാടന്‍ ഐറ്റം 

ലണ്ടനിലാണ് അമ്മിക്കല്ലില്‍ അരച്ച് സംഗക്കാര രുചികൂട്ടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത
വായില്‍ വെള്ളമൂറിച്ച് സംഗക്കാര, അമ്മിക്കല്ലില്‍ അരച്ച് പോള്‍ സാംബോള്‍, സംഭവം നമ്മുടെ നാടന്‍ ഐറ്റം 

ലണ്ടന്‍: വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന അതേ സൂക്ഷ്മതയോടെ വീണ്ടും ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. ഇത്തവണ ഗ്ലൗസണിഞ്ഞിട്ടില്ല, കയ്യിലുള്ളത് പന്തുമല്ല. ബാറ്റ്‌സ്മാനെ സ്റ്റംപ് ചെയ്യുന്ന അതേ ആയാസതയോടെ അമ്മിക്കല്ലില്‍ അരക്കുകയാണ് സംഗക്കാര. ഉണ്ടാക്കുന്നത് നല്ല ശ്രീലങ്കന്‍ നാടന്‍ തേങ്ങാച്ചമ്മന്തി...

അമ്മിക്കല്ലില്‍ അരച്ചുണ്ടാക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണെന്ന് കരുതുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ ശ്രീലങ്കയുടെ റണ്‍വേട്ടക്കാരനുമുണ്ട്. ലണ്ടനിലാണ് അമ്മിക്കല്ലില്‍ അരച്ച് സംഗക്കാര രുചികൂട്ടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 

സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് അമ്മിക്കല്ലില്‍ ഒരുപിടി പിടിക്കാന്‍ സംഗക്കാര ഇറങ്ങിയത്. തേങ്ങയും, ഉള്ളിയും, മുളകും, ഉപ്പുമെല്ലാമിട്ട് ശ്രീലങ്കന്‍ തേങ്ങാച്ചമ്മന്തിയായ പോള്‍ സംബോള്‍ തയ്യാറാക്കുകയാണ് സംഗക്കാര. തേങ്ങ അരക്കുന്ന ഫോട്ടോകള്‍ പങ്കുവെച്ച സംഗക്കാരയോട് ഇതിന്റെ റെസിപ്പി വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com