ലൂക്ക മോഡ്രിച് റയലിനോട് വിട പറയുന്നു; ഇന്റര്‍ മിലാനിലേക്ക്? പകരമെത്തുന്നത് ഈ സ്റ്റാര്‍ ഡിഫന്‍ഡര്‍

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് അവരുടെ വെറ്ററന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിചിനെ കൈമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
ലൂക്ക മോഡ്രിച് റയലിനോട് വിട പറയുന്നു; ഇന്റര്‍ മിലാനിലേക്ക്? പകരമെത്തുന്നത് ഈ സ്റ്റാര്‍ ഡിഫന്‍ഡര്‍

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് അവരുടെ വെറ്ററന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിചിനെ കൈമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സമീപ കാലത്ത് റയല്‍ നേടിയ കിരീട നേട്ടങ്ങളുടെ കരുത്തായി നിന്നത് മധ്യനിരയില്‍ കളി മെനയുന്ന മോഡ്രിചിന്റെ മികവായിരുന്നു. 

ഇറ്റാലിയന്‍ സീരി എ കരുത്തരായ ഇന്റര്‍ മിലാന് മോഡ്രിചിനെ കൈമാറാനാണ് റയല്‍ ഒരുങ്ങുന്നത്. പകരം ഇന്ററിന്റെ പ്രതിരോധത്തിലെ സൂപ്പര്‍ താരമായ സ്ലോവാക്യയുടെ മിലന്‍ സ്‌ക്രിനിയറിനെ ടീമിലെത്തിക്കാനാണ് റയല്‍ പദ്ധതിയിടുന്നത്. സ്‌ക്രിറിനിയറിനെ ടീമിലെത്തിക്കാന്‍ യൂറോപ്പിലെ വമ്പന്‍മാര്‍ രംഗത്തുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

റയലുമായി ഒന്നര വര്‍ഷത്തെ കരാര്‍ ഇനിയും ബാക്കിയുണ്ട് 34കാരനായ മോഡ്രിചിന്. നിലവില്‍ പരിശീലകന്‍ സിനദിന്‍ സിദാന്റെ തന്ത്രങ്ങളില്‍ മോഡ്രിചിന് മുഖ്യമായ സ്ഥാനമുണ്ട്. അതേസമയം ഈ സീസണില്‍ ചില മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ മോഡ്രിചിനെ ഉള്‍പ്പെടുത്താറില്ല. പുതിയ താരങ്ങളെ മോഡ്രിചിന്റെ സ്ഥാനത്തേക്ക് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെറ്ററന്‍ ക്രൊയേഷ്യന്‍ താരത്തെ സിദാന്‍ മാറ്റി നിര്‍ത്തുന്നത്. 

ഏതാണ്ട് 778 കോടി രൂപയാണ് ഇന്റര്‍ മിലാന്‍ സ്‌ക്രിനിയര്‍ക്ക് വിലയിട്ടിരിക്കുന്നത്. ഈ തുക മൊത്തം നല്‍കുന്നതിന് പകരം മോഡ്രിചിനെ കൈമാറി തുകയില്‍ മാറ്റം വരുത്തി സ്‌ക്രിനിയറെ സ്വന്തമാക്കാം എന്നാണ് റയല്‍ കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com