ഇനി സിങ്കം സ്റ്റൈല്‍! പുതിയ ലോഗോയുമായി റോയല്‍ ചലഞ്ചേഴ്‌സ്; മൂര്‍ച്ചയില്ലാതെ പോവരുതെന്ന് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2020 11:19 AM |
Last Updated: 14th February 2020 11:21 AM | A+A A- |
ബംഗളൂരു: ഐപിഎല്‍ പതിമൂന്നാം സീസണിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് എത്തുന്നത് മാറ്റങ്ങളോടെ. ടീമിന്റെ പുതിയ ലോഗോ ടീം പുറത്തിറക്കി. സിംഹവുമായാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ പുതിയ ലോഗോ.
ടീമിന്റെ ചങ്കൂറ്റവും, നിര്‍ഭയത്വവുമാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ടീം പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സിന് ഒപ്പം എന്നുമുള്ള ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നത് തുടരുക എന്ന കടമയാണ് ലോഗോയിലൂടെ പ്രകടിപ്പിക്കുന്നതെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല പറഞ്ഞു.
THIS IS IT. The moment you've been waiting for. New Decade, New RCB, New Logo! #PlayBold pic.twitter.com/miROfcrpvo
— Royal Challengers Bangalore (@RCBTweets) February 14, 2020
ലക്ഷ്യങ്ങള്‍ക്ക് ജീവന്‍ നല്‍കാനും, അഭിനിവേശം ആഘോഷിക്കാനും ക്ലബിന്റെ വ്യക്തിത്വത്തില്‍ മാറ്റം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ലോഗോ മാറ്റുന്നതിലേക്ക് കടന്നതെന്നും ക്ലബ് ചെയര്‍മാന്‍ പറഞ്ഞു.
നേരത്തെ, ട്വിറ്ററിലെ ഡിസ്‌പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളുമെല്ലാം ആര്‍സിബി ഡിലീറ്റ് ചെയ്തിരുന്നു. ടീം നായകന്‍ കോഹ് ലിയെ കൂടാതെ ഡിവില്ലിയേഴ്‌സ്, ചഹല്‍ എന്നിവരും ക്ലബിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്ത് എത്തുകയുണ്ടായി.
ടീമിന്റെ പേര് ആര്‍സിബി മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് ഗ്രൂപ്പ് വന്നതിന് പിന്നാലെയാണ് ടീം പേര് മാറ്റുന്നു എന്ന നിലയില്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍സിബിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.