എല്ലാ ദിനവും പ്രണയസുരഭിലമാവട്ടെ , വാലന്റൈന്‍സ് ഡേയില്‍ പ്രിയതമയ്‌ക്കൊപ്പം സഞ്ജു 

എല്ലാ ദിവസവും അങ്ങനെയൊന്നാകണം എന്ന് പറഞ്ഞാണ് സഞ്ജു ഇന്ന് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. ക്രീസിലെ ക്ലാസിക് ഷോട്ടുകളെ കുറിച്ചല്ലെന്ന് മാത്രം...
എല്ലാ ദിനവും പ്രണയസുരഭിലമാവട്ടെ , വാലന്റൈന്‍സ് ഡേയില്‍ പ്രിയതമയ്‌ക്കൊപ്പം സഞ്ജു 

ഞ്ജുവിന്റെ ക്ലാസിക് ഷോട്ടുകള്‍ എപ്പോഴും കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളി ആരാധകര്‍.  എല്ലാ ദിവസവും അങ്ങനെയൊന്നാകണം എന്ന് പറഞ്ഞാണ് സഞ്ജു ഇന്ന് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. ക്രീസിലെ ക്ലാസിക് ഷോട്ടുകളെ കുറിച്ചല്ലെന്ന് മാത്രം...

എല്ലാ ദിവസവും വാലന്റൈന്‍സ് ഡേ പോലെയാവണം എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ട്വിറ്ററില്‍ കുറിച്ചത്. തന്റെ പ്രിയതമക്കൊപ്പം പ്രണയം തുളുമ്പുന്ന ചിത്രം പങ്കുവെച്ചാണ് ഓരോ ദിനവും പ്രണയസുരഭിലമാക്കാന്‍ സഞ്ജു പറയുന്നത്. 

2019ലായിരുന്നു ഏറെ നാളായി പ്രണയത്തിലായിരുന്ന ചാരുലതയെ സഞ്ജു ജീവിത സഖിയാക്കിയത്. വാലന്റൈന്‍സ് ഡേയില്‍ പ്രണയ നിമിഷം പങ്കുവെച്ച് സഞ്ജു ആരാധകരെ കൗതുകത്തിലാക്കുന്നു. കളിക്കളത്തിലേക്കെത്തിയാല്‍ ഐപിഎല്‍ ആണ് സഞ്ജുവിന് മുന്‍പില്‍ ഇനിയുള്ളത്. 

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ട് ട്വന്റി20യില്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും സഞ്ജുവിന് മികവ് കാണിക്കാനായില്ല. രണ്ട് കളിയിലും രണ്ടക്കം കടക്കാതെ സഞ്ജു പുറത്തായി. ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കുകയാണ് സഞ്ജുവിന് മുന്‍പില്‍ ഇനിയുള്ള വഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com