എരുമക്കൂട്ടങ്ങള്‍ക്കൊപ്പം 100 മീറ്റര്‍ 9.55 സെക്കന്റില്‍; ഉസൈന്‍ ബോള്‍ട്ടിന്റെ 9.58 സെക്കന്റ് ചെളിവെള്ളത്തില്‍ മായ്ച്ചു, ലോക റെക്കോര്‍ഡ് മറികടന്ന സമയമെന്ന് റിപ്പോര്‍ട്ട് 

ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ കര്‍ണാടകത്തിലെ കുഗ്രാമത്തിലൊന്നില്‍ ഒരു യുവാവ് പറന്നു. 100 മീറ്റര്‍ പായാന്‍ ഈ യുവാവിന് വേണ്ടിവന്നത് 9.55 സെക്കന്റ് മാത്രം എന്നാണ് റിപ്പോര്‍ട്ട്
എരുമക്കൂട്ടങ്ങള്‍ക്കൊപ്പം 100 മീറ്റര്‍ 9.55 സെക്കന്റില്‍; ഉസൈന്‍ ബോള്‍ട്ടിന്റെ 9.58 സെക്കന്റ് ചെളിവെള്ളത്തില്‍ മായ്ച്ചു, ലോക റെക്കോര്‍ഡ് മറികടന്ന സമയമെന്ന് റിപ്പോര്‍ട്ട് 

മൂദാബിഡ്രി: ലക്ഷങ്ങള്‍ മുടക്കി തേച്ചു മിനുക്കിയെടുത്ത  ട്രാക്കിലല്ല... ചേറും ചെളിയും കല്ലും മുള്ളും നിറഞ്ഞ പാടത്ത്, കുതിച്ചുപായുന്ന കാളക്കൂട്ടത്തിന്റെ ഞാണും കയ്യില്‍ പിടിച്ച പായല്‍...വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ കര്‍ണാടകത്തിലെ കുഗ്രാമത്തിലൊന്നില്‍ ഒരു യുവാവ് പറന്നു. 100 മീറ്റര്‍ പായാന്‍ ഈ യുവാവിന് വേണ്ടിവന്നത് 9.55 സെക്കന്റ് മാത്രം എന്നാണ് റിപ്പോര്‍ട്ട്. 

ദക്ഷിണ കന്നഡ ജില്ലയിലെ മൂദാബിഡ്രിയിലാണ് ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡ കാറ്റായി പറന്നത്. ഒരു ന്യൂസ് ചാനലിന്റെ എഡിറ്ററായ ഡിപി സതീഷ് എന്നയാളാണ് ശ്രീനിവാസ ഗൗഡയുടെ കുതിപ്പിന്റെ വിവരങ്ങളുമായി ട്വിറ്ററിലെത്തിയത്. 

142.5 മീറ്ററാണ് ശ്രീനിവാസ ഓടിയത്. ഇതിനെടുത്തത് 13.62 സെക്കന്‍ഡ്. നൂറ് മീറ്റര്‍ 9.58 സെക്കന്‍ഡില്‍ ഓടിയെത്തി ലോകത്തെ വിസ്മയിപ്പിച്ച സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ ഇവിടെ മറികടക്കുകയാണ് ശ്രീനിവാസ. ദക്ഷിണ കന്നഡയിലെ കംബാല കാളയോട്ട മത്സരത്തിലാണ് വേഗ രാജാവിന്റെ കണക്കുകളെല്ലാം തെറ്റിച്ച് ശ്രീനിവാസ കുതിച്ചത്. 

ദക്ഷിണ കന്നഡ, ഉഡുപ്പി മേഖലയിലെ കര്‍ഷകരുടെ പരമ്പരാഗത മത്സരമാണ് കംബാല. എന്നാല്‍, 9.55 സെക്കന്റില്‍ 100 മീറ്റര്‍ ശ്രീനിവാസ പിന്നിട്ടത് സംബന്ധിച്ച് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ ഇതുവരെ വന്നിട്ടില്ല. ഡിപി സതീഷ് പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ വെള്ളത്തിലും, രണ്ട് കാളകള്‍ക്കൊപ്പവുമാണ് ശ്രീനിവാസ ഓടുന്നത്. ഇവ രണ്ടും വേഗം ഓട്ടത്തിന്റെ വേഗം കുറക്കാന്‍ കാരണമാവുന്നവയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com