വനിതാ  ടി20 റാങ്കിങ്; മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ദാന; മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്ക് ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടം
വനിതാ  ടി20 റാങ്കിങ്; മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ദാന; മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നു

ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്ക് ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടം. ബാറ്റിങ് പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സ്മൃതി നാലാം റാങ്കിലേക്ക് കയറി. 732 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയാണ് സ്മൃതിയുടെ മുന്നേറ്റം. 

ന്യൂസിലന്‍ഡിന്റെ സുസി ബെയ്റ്റാണ് ഒന്നാം റാങ്കില്‍. ന്യൂസിലന്‍ഡിന്റെ തന്നെ ക്യാപ്റ്റന്‍ കൂടിയായ സോഫി ഡിവൈന്‍ രണ്ടാം റാങ്കിലും നില്‍ക്കുന്നു. ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയാണ് മൂന്നാം റാങ്കില്‍. 

ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ആദ്യ പത്തില്‍ സ്മൃതിയെക്കൂടാതെ ഉള്‍പ്പെട്ടിരിക്കുന്നത്. ജെമിമ ഏഴാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ഹര്‍മന്‍പ്രീത് ഒന്‍പതാം റാങ്കില്‍ തുടരുന്നു. 

ബൗളര്‍മാരില്‍ ആദ്യ പത്തിനുള്ളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ദീപ്തി ശര്‍മ, രാധ യാദവ്. രണ്ട് പേരും നാലാം റാങ്ക് പങ്കിടുന്നു. എന്നാല്‍ ആദ്യ പത്തില്‍ സ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍ താരം പൂനം യാദവ് ആറ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 12ലേക്കിറങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com