കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വാഗതം ചെയ്ത് അഫ്രീദി; അഞ്ചാമത്തെ പെണ്‍കണ്‍മണി 

നാല് പെണ്‍മക്കള്‍ക്കും അഞ്ചാമത്തെ കുരുന്നിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അഫ്രീദി ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്
കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വാഗതം ചെയ്ത് അഫ്രീദി; അഞ്ചാമത്തെ പെണ്‍കണ്‍മണി 

ലാഹോര്‍: കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തന്റെ അഞ്ചാമത്തെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമാണ് ആരാധകരുമായി അഫ്രീദി പങ്കുവെക്കുന്നത്. 

നാല് പെണ്‍കുട്ടികളുടെ പിതാവായ അഫ്രീദിയുടെ അഞ്ചാമത്തെ കണ്‍മണിയും പെണ്‍കുട്ടിയാണ്. ദൈവത്തിന്റെ അനന്തമായ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്. നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും ദൈവം അനുഗ്രഹിക്കുന്നു. എല്ലാവരുമായും ഈ സന്തോഷം പങ്കുവെക്കുന്നു, അഫ്രീദി ട്വീറ്റ് ചെയ്തു. 

നാല് പെണ്‍മക്കള്‍ക്കും അഞ്ചാമത്തെ കുരുന്നിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അഫ്രീദി ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്. അമ്മയുടെ ബന്ധത്തിലുള്ള കസിനെയാണ് അഫ്രീദി വിവാഹം കഴിച്ചിരിക്കുന്നത്. അഖ്‌സ, അന്‍ഷ, അജ്വ, അസ്മറ എന്നിങ്ങനെയാണ് അഫ്രീദിയുടെ നാല് മക്കളുടെ പേര്. 

തന്റെ പെണ്‍മക്കളെ പൊതുമധ്യത്തില്‍ നടക്കുന്ന കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന അഫ്രീദിയുടെ വാക്കുകള്‍ വിവാദമായിരുന്നു. സാമൂഹിക, മതപരമായ വിശ്വാസം ചൂണ്ടിയായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. ഫെമിനിസ്റ്റുകള്‍ക്ക് എന്തും പറയാം. എന്റെ പെണ്‍മക്കള്‍ക്ക് ഇന്‍ഡോര്‍ ഗെയിമുകള്‍ എന്ത് വേണമെങ്കിലും കളിക്കാം. എന്നാല്‍ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ഔട്ട് ഡോര്‍ മത്സരങ്ങളുടെ ഭാഗാമാവാന്‍ അനുവാദമില്ലെന്ന് അഫ്രീദി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com