ക്രിസ്റ്റിയാനോ, ഹസി എന്നിവരെ നോക്കൂ, അവര്‍ക്ക് മുന്‍പില്‍ തടസങ്ങള്‍ മാത്രമായിരുന്നു; പ്രചോദനം നിറച്ച് രോഹിത്തിന്റെ വാക്കുകള്‍ 

ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. അമ്മ തനിച്ചാണ് ക്രിസ്റ്റ്യാനോയെ വളര്‍ത്തിയത്
ക്രിസ്റ്റിയാനോ, ഹസി എന്നിവരെ നോക്കൂ, അവര്‍ക്ക് മുന്‍പില്‍ തടസങ്ങള്‍ മാത്രമായിരുന്നു; പ്രചോദനം നിറച്ച് രോഹിത്തിന്റെ വാക്കുകള്‍ 

മുംബൈ: പ്രായം എവിടേയും ഒരു തടസമല്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ. ഏത് പ്രായമാണ് കായിക മേഖലയിലേക്ക് വരാന്‍ ഒരു കുട്ടിക്ക് ഏറ്റവും അനുയോജ്യം എന്ന ചോദ്യത്തിനായിരുന്നു രോഹിത് ശര്‍മയുടെ മറുപടി. 

ഒരു സ്വപ്‌നത്തിലേക്കോ, അഭിനിവേഷത്തിലേക്കോ എത്താന്‍ പ്രായം ഒരു തടസമല്ല. ഓസ്‌ട്രേലിയന്‍ താരങ്ങളായ മൈക്കല്‍ ഹസിയെ ചൂണ്ടിക്കാട്ടി രോഹിത് പറഞ്ഞു. 30 വയസ് പ്രായമുള്ളപ്പോഴാണ് മൈക്കല്‍ ഹസി ടെസ്റ്റില്‍ അരങ്ങേറുന്നത്. നമുക്കെല്ലാവര്‍ക്കും അതൊരു പാഠമാണ്. ഒരു കായിക ഇനത്തിലേക്ക് ഇറങ്ങാനും പ്രായം ഒരു തടസമല്ല, രോഹിത് പറഞ്ഞു. 

യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉദാഹരണമാണ്. ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. അമ്മ തനിച്ചാണ് ക്രിസ്റ്റ്യാനോയെ വളര്‍ത്തിയത്. അങ്ങനെയൊരു കുടുംബത്തില്‍ വളരുക എന്നാല്‍ ചെറിയ കാര്യമല്ല. എല്ലാ പ്രതീക്ഷയും ഇവിടെ നഷ്ടപ്പെട്ടേക്കാം, രോഹിത് ചൂണ്ടിക്കാട്ടി. 

കളിക്കളത്തിലേക്ക് എത്തുമ്പോള്‍ പരിക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും രോഹിത്തിന് നഷ്ടമായി. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയാണ് ഇനി രോഹിത്തിന് മുന്‍പിലുള്ളത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയും രോഹിത്തിന് നഷ്ടമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com