ബൂമ്രയുടെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മറന്നോ? വിമര്‍ശനങ്ങള്‍ വിചിത്രമാണ്; 2 ഏകദിനം കഴിയുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് മുഹമ്മദ് ഷമി 

'ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടാണ് ഇത് ചര്‍ച്ച ചെയ്യുന്നത് എങ്കില്‍ സമ്മതിക്കാം. അതല്ലാതെ 2-4 മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല അത്'
ബൂമ്രയുടെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മറന്നോ? വിമര്‍ശനങ്ങള്‍ വിചിത്രമാണ്; 2 ഏകദിനം കഴിയുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് മുഹമ്മദ് ഷമി 

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ബൂമ്രക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ പ്രതിരോധിച്ച് സഹതാരം മുഹമ്മദ് ഷമി. ബൂമ്രയുടെ അത്രയധികം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഏതാനും ഏകദിനങ്ങളുടെ പേരില്‍ എങ്ങനെ മറക്കാന്‍ സാധിക്കുമെന്ന് മുഹമ്മദ് ഷമി ചോദിക്കുന്നു. 

ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടാണ് ഇത് ചര്‍ച്ച ചെയ്യുന്നത് എങ്കില്‍ സമ്മതിക്കാം. അതല്ലാതെ 2-4 മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല അത്. രണ്ട് കളിയില്‍ മികവ് കാണിച്ചില്ലെന്ന് പറഞ്ഞ് ബൂമ്രയുടെ മാച്ച് വിന്നിങ് കഴിവിനെ അനവഗണിക്കാന്‍ നിങ്ങള്‍ക്കാവില്ല, വിമര്‍ശകരെ മുഹമ്മദ് ഷമി ഓര്‍മപ്പെടുത്തി. 

പൊസിറ്റീവായി നിങ്ങള്‍ ചിന്തിച്ചാല്‍ അത് കളിക്കാരേയും പോസിറ്റീവായി ബാധിക്കും, കളിക്കാരുടെ ആത്മവിശ്വാസം കൂട്ടും. പരിക്കില്‍ നിന്ന് തിരികെ വരിക എന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്. കമന്റ് ചെയ്ത് പണമുണ്ടാക്കുന്നവര്‍ക്ക് ഈ പ്രയാസം മനസിലാവില്ല. ഏത് കായിക താരവും പരിക്കിലേക്ക് വീഴും. ഈ സമയം നെഗറ്റീവുകളില്‍ നിറയുന്നതിന് പകരം പോസിറ്റീവ് ആവുകയാണ് വേണ്ടത്, ഷമി പറഞ്ഞു. 

ആളുകള്‍ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഏതാനും കളിയില്‍ മികവ് കാണിക്കാതിരുന്നാല്‍ നമ്മളെ സംബന്ധിച്ച അവരുടെ അഭിപ്രായം മാറും. അവിടെ നമ്മള്‍ ചെയ്യേണ്ടത് അമിതമായി ചിന്തിക്കാതിരിക്കുക എന്നതാണ്. പരിചയസമ്പത്ത് വരുമ്പോള്‍ പെട്ടെന്ന് നമ്മള്‍ പേടിക്കില്ല. ടീമിലെ പുതുമുഖങ്ങളോട് ഒരു അകലവും ഇടാതെയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അവരെ എല്ലാ അര്‍ഥത്തിലും കംഫേര്‍ട്ട് ആയി വെക്കുന്നു. 

ഇന്ത്യന്‍ യുവതാരം സെയ്‌നിയേയും മുഹമ്മദ് ഷമി പ്രശംസ കൊണ്ട് മൂടി. ചെറുപ്പമാണ് സെയ്‌നി. കഴിവുണ്ട്. പേസും ഉയരവുമുണ്ട്. അതിന്റെ ഗുണം ലഭിക്കും. എന്നാല്‍ ആരെങ്കിലും സെയ്‌നിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ വേണം. സെയ്‌നിക്ക് പിന്തുണ ആവശ്യമാണ്. നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. പക്ഷേ തുടക്കത്തില്‍ തന്നെ പരിചയസമ്പത്ത് ആര്‍ക്കും ലഭിക്കില്ലെന്നും ഷമി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com