സന്നാഹ മത്സരത്തില്‍ കിവീസിനെ തകര്‍ത്തിട്ട് ബൂമ്രയും ഷമിയും; രണ്ടാം ഇന്നിങ്‌സ് വെടിക്കെട്ടോടെ തുടങ്ങി പൃഥ്വി ഷാ 

ഇന്ത്യയുടേയും തന്റേയും സ്‌കോര്‍ ബോര്‍ഡ് മനോരഹമായ കവര്‍ ഡ്രൈവിലൂടെ തുറന്ന പൃഥ്വി ഷാ, തൊട്ടടുത്ത പന്തിലും ബൗണ്ടറി തൊട്ടു
സന്നാഹ മത്സരത്തില്‍ കിവീസിനെ തകര്‍ത്തിട്ട് ബൂമ്രയും ഷമിയും; രണ്ടാം ഇന്നിങ്‌സ് വെടിക്കെട്ടോടെ തുടങ്ങി പൃഥ്വി ഷാ 

ഹാമില്‍ട്ടണ്‍: ആദ്യ ദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ന്യൂസിലാന്‍ഡിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. മുഹമ്മദ് ഷമിയും, ജസ്പ്രിത് ബൂമ്രയും ചേര്‍ന്ന് പ്രഹരിച്ചതോടെ കിവീസ് ബാറ്റിങ് നിര ആടിയുലഞ്ഞു. 235 റണ്‍സിന് ന്യൂസിലാന്‍ഡിനെ പുറത്താക്കി ഇന്ത്യ സന്നാഹ മത്സരത്തില്‍ 28 റണ്‍സിന്റെ ലീഡ് നേടി. 

17 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബൂമ്ര, സെയ്‌നി, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയുടേയും തന്റേയും സ്‌കോര്‍ ബോര്‍ഡ് മനോരഹമായ കവര്‍ഡ്രൈവിലൂടെ തുറന്ന പൃഥ്വി ഷാ, തൊട്ടടുത്ത പന്തിലും ബൗണ്ടറി തൊട്ടു. പിന്നാലെ അപ്പര്‍ കട്ടിലൂടെ പൃഥ്വിയുടെ ബാറ്റില്‍ നിന്ന് തകര്‍പ്പന്‍ അപ്പര്‍ കട്ടും. 
17 പന്തില്‍ നിന്ന് 27 റണ്‍സ് അടിച്ചെടുത്ത് പൃഥ്വി ഷായും എട്ട് റണ്‍സുമായി മായങ്കുമാണ് ക്രീസില്‍. 

ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബുദ്ധിമുട്ടിയ ബൂമ്ര സന്നാഹ മത്സരത്തില്‍ ന്യൂബോളില്‍ വിക്കറ്റ്  വീഴ്ത്തി ആശങ്കകള്‍ അകറ്റി. കിവീസിന് വേണ്ടി ഓപ്പണ്‍ ചെയ്യാനെത്തിയ വില്‍ യങ്ങിനെ മൂന്നാം ഓവറില്‍ തന്നെ ബൂമ്ര മടക്കി. രണ്ട് ഏകദിനങ്ങളില്‍ വിശ്രമം എടുത്ത് തിരിച്ചു വന്ന ഷമി തിം സീഫേര്‍ട്ടിനെ മടക്കി തുടങ്ങിയതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സിലേക്ക് കിവീസ് വീണു. 

ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ഫിന്‍ അലനെ മടക്കി പിന്നേയും ബൂമ്രയുടെ പ്രഹരം. കൂപ്പറിന് അര്‍ധശതകം നിഷേധിച്ച ഷമി നീഷാമിനെ മടക്കി കിവീസിനെ പ്രതിസന്ധിയിലാക്കി. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിനേയും വൃധിമാന്‍ സാഹയേയും ഇന്ത്യ മാറി മാറി ഇറക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com