മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തുടക്കമിടും; കാണാം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2020 11:18 AM  |  

Last Updated: 16th February 2020 11:28 AM  |   A+A-   |  

dhoni_and_rohit

 

മുംബൈ: ഐപിഎൽ കുട്ടി ക്രിക്കറ്റിന്റെ 13ാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും. ഐപിഎൽ പോരാട്ടങ്ങളുടെ പട്ടിക ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുൻപായി തന്നെപുറത്ത് വന്നിരിക്കുകയാണിപ്പോൾ. അതേസമയം ഷെഡ്യൂളുമായി ബന്ധപ്പെട്ട് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ലീഗ് സ്റ്റേജ് മത്സരങ്ങളുടെ ഷെഡ്യൂളാണ് പുറത്ത് വന്നിരിക്കുന്നത്. മെയ് 17 വരെയായിരിക്കും ലീഗ് മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അവസാന ലീഗ് മത്സരം. ഇത്തവണ ശനിയാഴ്ച രണ്ട് മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് രണ്ട് മത്സരങ്ങളുള്ളത്. മെയ് 24നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺ റൈസേഴ്സ് ഹൈദാരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ തങ്ങളുടെ മത്സര ഷെഡ്യൂൾ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.